ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/മികവുകൾ 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവുകൾ 2021-22 കൃത്യമായ ആസൂത്രണങ്ങളുടെ മുന്നൊരുക്കം നടത്തി, വൈവിദ്ധ്യമാ‍ർന്ന പരിപാടികളോടെ ജൂൺ ഒന്നാം തീയതി വെർച്വൽ പ്രവേശനോത്സവം നടത്തി കൊണ്ട് ഈ അധ്യായന വർഷത്തിന് തുടക്കമിട്ടു. കോവിഡ് പ്രതിസന്ധികളൊന്നും ഒരു തരത്തിലും സ്‍കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയില്ല എന്നതാണ് ഈ വർഷത്തെ ഏറ്റവും സുപ്രധാന മികവ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം ഉന്നത നിലവാരം പുലർത്താൻ സ്‍ക്കൂളിനു കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പും മറ്റ് തരത്തിലുള്ള ഏജൻസികളും വകുപ്പുകളും സ്‍കൂൾ കുട്ടികൾക്കിടയിൽ പ്രാവർത്തികമാക്കിയ എല്ലാ പ്രവർത്തനങ്ങളിലും മത്സരങ്ങളിലും (ഉദാ. ശാസ്ത്രരംഗം, വിജ്ഞാനോത്സവം, ശാസ്ത്രസാഹിത്യ പരിഷിത്ത് തുടങ്ങിയവ).

  • ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ ജില്ലയെ പ്രതിനിധീകരിച്ച് ജൂണിയർ വിഭാഗത്തിൽ നിന്ന് 2 ടീമുകൾക്കും, സീനിയർ വിഭാഗത്തിൽ നിന്നും ഒരു ടീമും സംസ്ഥാന തലത്തിൽ ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് മികച്ച ഗ്രേഡ് കരസ്ഥമാക്കി.
  • (Energy management centre സംഘടിപ്പിക്കുന്ന smart energy programme-ൽ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന തലത്തിൽ പ്രസംഗമത്സരത്തിൽ പങ്കെടുത്ത് ഗ്രേഡ് കരസ്ഥമാക്കി.
  • ശാസ്ത്രരംഗം ഉപജില്ലാമത്സത്തിൽ HS, UP വിഭാഗങ്ങൾക്കുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാ ഇനങ്ങളിലും 1,2 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
  • കാലിഡോസ്ക്കോപ്പ് വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
  • ദിനാചരണങ്ങൾ എല്ലാം പാഠപുസ്തകാശയങ്ങളുമായിട്ടോ അക്കാദമിക പ്രവർത്തനങ്ങളുമായിട്ടോ ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. അവയിലൂടെ കുട്ടികളുടെ അറിവ് നേതൃപാടവം, അവതരണശേഷി തുടങ്ങിയവ പരിപോഷിപ്പിക്കുന്നു. (സെമിനാർ അവതരണം, ക്ലാസ്സുകൾ എടുക്കൽ (കുട്ടികളും വിദഗ്‍ദരും) ഡോക്കുമെന്ററികൾ തയ്യാറാക്കൽ, പ്രസംഗ പരിശീലനം, പത്ര വായന പരിശീലനം, വാർത്താവായന മത്സരം........ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
  • ശാരീരിക മാനസിക ഉല്ലാസത്തിനായി,ആരോഗ്യ കായിക, യോഗാ ക്ലാസ്സുകൾ, പ്രവർത്തിപരിചയം, പാചക ക്ലാസ്സുകൾ എന്നിവ എല്ലാ ആഴച്ചകളിലുംനടന്നുവരുന്നു. ഒപ്പം ഈ രംഗങ്ങളിലെ വിദഗ്‍ദരുടെ ക്ലാസ്സുകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നു.
  • പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഓണം, ക്രസ്മസ് ആഘോഷങ്ങൾ സംഘടിപ്പച്ചു.
  • ഓരോ കുട്ടിയും ശാസ്ത്ര പ്രതിഭ എന്ന ലക്ഷ്യത്തോടെ up യിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണ പരിശീലനങ്ങൾ നൽകുകയും കുട്ടികൾക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾകൊണ്ട് പാഠപുസ്തകത്തിൽ ഉള്ള പരമാവധി ശാസ്ത്രപരീക്ഷണങ്ങളും ചെയ്യിപ്പിക്കുകയും കുറിപ്പുകൾ രേഖപ്പെടുത്തി record book കൾ തയ്യാറാക്കിക്കുന്നു. up വിഭാഗത്തിലെ 70% ലധികം കുട്ടികളും 30-40 പരീക്ഷണങ്ങൾ ചെയ്ത് രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷച്ചുവെച്ചിട്ടുണ്ട്..
  • ശാസ്ത്രഞ്ജർ, സാഹിത്യകാരൻമാർ സാമൂഹ്യപരിഷ്‍കർത്താക്കൾ തുടങ്ങി വ്യകതികളെ പരിചയപ്പെടുത്തുന്ന ‍ഡോക്കുമെന്ററികൾ കുട്ടികൾ ചെയ്തു.
  • English-ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പാഠഭാഗങ്ങളെ കുട്ടികളുടെ version, story book, story retelling, script preparation എന്നിവയിലൂടെ റിവിഷൻ ചെയ്യാൻ അവസരം നൽകുന്നു.‍ ‍