മുള്ളൂൽ എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ്  ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 19ആം നൂറ്റാണ്ടോടു കൂടി കേരളത്തിലെ ഗ്രാമങ്ങളിൽ സ്കൂളുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടതോടു കൂടി കാട്ടൂർകോത്തിലെ രാമൻനായർ സ്കൂൾ നിര്മിക്കാനാവശ്യമായ സ്ഥലം കൊടുക്കുകയും 1916ൽ തൃച്ഛംബരത്തെ കുശവ സമുദായത്തിൽപ്പെട്ട പുല്ലാഞ്ഞി വീട്ടുകാർ  മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .1916-1935 വരെ പ്രസ്തുത തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. 1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം