ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹഭവനം
ഒന്നാം ഘട്ടം
സ്നേഹ ഭവനം പദ്ധതിക്കായി തെരെഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് പത്തു വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നു.എന്നാൽ കുട്ടിയുടെ അമ്മക്ക് പെട്ടന്നുണ്ടായ അസുഖത്തിന്റെ ചികിത്സക്കു വേണ്ടി വീടിനു ലഭിച്ച തുക ചെലവഴിക്കേണ്ടി വന്നു .ഇതിനിടയിൽ കുട്ടിയുടെ 'അമ്മ മരണപ്പെടുകയും വീട് പണി നിലച്ചു പോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.അധ്യാപകർ കുട്ടിയുടെ പണി തീരാത്ത വീട് പോയി കാണുകയും സ്‌ഥിതി വിലയിരുത്തുകയും ചെയ്തു.കാലപ്പഴക്കം കാരണം കട്ടിളകളും മറ്റും ദ്രവിച്ചു പോയ സാഹചര്യത്തിൽ പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചു
രണ്ടാം ഘട്ടം
05 -03 -2022 ൽ അധ്യാപകർ എഞ്ചിനിയേറോടൊപ്പം പഴയ കെട്ടിടം സന്ദർശിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു .ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഒരു
അടുക്കളയും ഉള്ള വീടിന്റെ പ്ലാൻ തയ്യാറാക്കാൻ ഉള്ള നടപടികൾ തുടങ്ങി