കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം [1]

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. കൊറോണ കാരണം സ്കൂൾ പ്രവർത്തിക്കാത്തത് കൊണ്ട് കുട്ടികൾ വീട്ടുപറമ്പിൽ തൈകൾ നട്ടു. പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.

ജൂൺ19 വായനാദിനം[2]

വായന ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ വായന മത്സരം നടത്തി.കുട്ടികളോട് അവർക്കിഷ്ട്ടപെട്ട ഒരു പുസ്തകം വായിച്ചിട്ട് വായനകുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെട്ടു.പോസ്റ്റർ നിർമ്മാണം നടത്തി.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ ക്ലബ്ബ് മുക്തി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി

ജൂലൈ 11 ജനസംഖ്യാ ദിനം [3]

ലോക ജസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.

ഓഗസ്റ്റ്  6 ,7 ഹിരോഷിമ [4]നാഗസാക്കി ദിനം[5]

ഹിരോഷിമ, നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം [6]

സ്വാന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം, പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.

സപ്തംബർ 5 അധ്യാപക ദിനം[7]

അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒരുദിവസം കുട്ടികൾക്ക് അധ്യാപകരാകുവാൻ അവസരം നൽകി. അവർക്ക് ഇഷ്ടമുള്ള ഒരു പാഠഭാഗത്തിന്റെ ക്ലാസ്സ് എടുക്കുന്ന 5 മിനുട്ടിൽ കുറയാത്ത  വീഡിയോ അയക്കുവാനുള്ള പ്രവർത്തനം നൽകി. മിക്ക കുട്ടികളും ആവേശപൂർവ്വം ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

ഒക്ടോബർ 2 ഗാന്ധിജയന്തി [8]

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരം, ഗാന്ധിപ്പതിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.

നവംബർ 1 കേരളപ്പിറവി

കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചരിത്രം അടങ്ങുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു.

അധ്യാപകർ
1 പ്രേമലത.കെ യു.പി.എസ്.ടി 9605416715
2 പ്രമോദ്.പി.ബി യു.പി.എസ്.ടി 9645251955
3 ഷമിൻരാജ്.എൻ യു.പി.എസ്.ടി 9567808654
4 അപർണ്ണ.ടി .എൻ യു.പി.എസ്.ടി 9497059739
5 മ‍ൂഹമ്മദ് റാഷിദ്എൻ.വി യു.പി.എസ്.ടി 8137850627
6 തിലക. സി യു.പി.എസ്.ടി 9526061343
7 ദീപ.കെ യു.പി.എസ്.ടി 9526109119
8 സജിത യു.പി.എസ്.ടി 9400604080
9 അരുൺ.സി യു.പി.എസ്.ടി 9744893011
  • യു.എസ്.എസ് .പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.