സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('== ഹെൽത്ത് ക്ലബ് == പ്രമാണം:47326 SSLP0057.resized.jpg|ലഘുചിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഏറ്റവും കാര്യക്ഷമവും, സൂക്ഷ്മവുമായി നടന്നുവരുന്നു. പ്രത്യേകിച്ചും നവംബർ 1 നു സ്കൂൾ തുറന്നതിനു ശേഷം. കുട്ടികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു രജിസ്റ്റർ റെഡി ആക്കുകയും അതിൽ കുട്ടിയുടെ പേര്, അബ്സെന്റ് ആയ ദിവസത്തെ കാരണം, രോഗലക്ഷണങ്ങൾ, എന്നിങ്ങനെ രേഖപ്പെടുത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിച്ചവരെ പ്രത്യേക റൂമിൽ ആക്കുകയും രക്ഷിതാക്കളെ അറിയിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ ഓരോ അദ്യാപകർക്കും സാനിറ്റൈസ് ചെയ്യുവാനും,ടെമ്പറേച്ചർ നോക്കുന്നതിനും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും ഡ്യൂട്ടി ഇടുകയും അതിൽ വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു വരുന്നു. അധ്യാപകനായ ശ്രീ ജിതിന്റെ നേതൃത്വത്തിൽ ഈ ക്ലബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

പോഷൺ അസംബ്ലി

വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട പോഷണങ്ങൾ ഏതൊക്കെ എന്നും, ഏതൊക്കെ ആഹാരവസ്തുക്കളിൽ നിന്നുമാണ് അവ ലഭിക്കുന്നതെന്നും തിരിച്ചറിയുന്നതിനു സഹായകമായരീതിയിൽ രക്ഷിതാക്കൾക്കായി പോഷണ അസ്സെമ്പളി സംഘടിപ്പിച്ചു. കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജോൺസൻ ജോർജ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് നയിചു. കൂടാതെ ഓരോ ക്ലാസ്സിലെ ലീഡർമാർ ഓരോ ഭക്ഷ്യ വസ്തുക്കൾ പ്രദർശിപ്പിച്ചുകൊണ്ട് അവയുടെ ഗുണഗണങ്ങൾ വിശദീകരിക്കുകയും ചെയ്തു.