Schoolwiki സംരംഭത്തിൽ നിന്ന്
- സ്കൂൾ കലോത്സവം
- കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു
- കായികം
- വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്