ജി.യു.പി.എസ് പഴയകടക്കൽ
നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിൽ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം 1952 ൽ സ്ഥാപിച്ച കിഴക്കൻ ഏറനാടിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ജി.യു.പി.എസ് പഴയകടയ്ക്കലിന് പറയാനുളളത്.
ചരിത്രം
മലപ്പുറം ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമം. അവിടെ കേരള എസ്റ്റേറ്റിനോട് ചേർന്ന് നിൽക്കുന്ന ഗവ ജി യു പി സ്കൂൾ പഴയകടയ്ക്കൽ. അറുപത് ആണ്ട് പിന്നിടുന്ന ഈ വിദ്യലയത്തിൻെറ ചരിത്രം എന്ന് പറയുന്നത് ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ ചരിത്രം കൂടിയാണ്.റബ്ബർ തോട്ടത്തിൻെറ അരികിൽ തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി നിർമിച്ച രണ്ട് മുറി കെട്ടിടത്തിൽ 1952 ൽ ആണ് ഈ വിദ്യാലയത്തിൻെറ തുടക്കം എന്ന് നാട്ടുകാർ പറയുന്നു.എങ്കിലും 1956 ൽ ഈ വിദ്യാലയം ഒരു എൽ പി സ്കൂളായി സർക്കാർ അംഗീകാരത്തോടെ തുടക്കം കുറിച്ചു എന്ന് രേഖകൾ പറയുന്നു.കൂടുതൽ വായിക്കുവാൻ
സൗകര്യങ്ങൾ
നിലമ്പൂർ പെരുംമ്പിലാവ് സംസ്ഥാന പാതയിൽ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം ഒട്ടനവധി തണൽ വൃക്ഷങ്ങളുടെയും നിരവധി മുളകൂട്ടങ്ങളുടെയും പച്ചപ്പിൻറെ തണലിലും തലോടലിലുമായി തലയുയർത്തി നിൽക്കു്ന്നു.ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു കൂടുതൽ വായിക്കുവാൻ
അക്കാദമികം
വിദ്യാലയങ്ങൾ നാടിന്റെയും നാട്ടുകാരുടെയും വീടാണ് .തൊഴിലില്ലാഴ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറി ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന നാടിൻറെ വിദ്യാലയം. കൂടുതൽ വായിക്കുവാൻ
ഉണർവ്വ് (മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ കഴിവുകളും അഭിരുചിയും കണ്ടെത്തി അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.കൂടുതൽ വായിക്കുവാൻ
സ്കൂൾ മാനേജ്മെൻറ്
വിദ്യാലയത്തിലെ ദൈനം ദിന പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച ടീം വർക്ക് ആവശ്യമാണ്. പ്രിയ ഹെഡ്മാസ്റ്റർ ശ്രീ ജോസ് കെ കുട്ടിയുടെയും പി ടി എ യുടെയും എസ്സ് എം സി യുടെയും, എം ടി എ യുടെയും നേതൃതത്തിൽ മികച്ച ഒരു ടീം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രവർത്തിച്ച് മുന്നേറുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. ഇരുപത്തിമൂന്ന് ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ 25 സ്ഥിര അധ്യാപകരും അഞ്ചോളം താൽകാലിക അധ്യാപകരും അഞ്ചോളം പ്രീ പ്രൈമറി ജീവനക്കാരും ഒരു ഒ എ യും ഒരു പി ടി സി എമ്മും രണ്ട് ഉച്ച ഭക്ഷണ ജീവനക്കാരും രണ്ട് ബസ്സ് ജീവക്കാരും ഉൾപ്പെടുന്നതാണ് സ്കൂളിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കു്ന്നത്. കൂടാതെ പതിനഞ്ചോളം പി ടി എ എസ്സ് എംസി എം ടി എ അംഗങ്ങളും സ്കൂൾ പ്രവർത്തൻങ്ങൾക്ക് നേതൃത്തം നൽകുന്നു.
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 373ആൺകുട്ടികളും337 പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ 13൦ വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് .മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസവും ഭൗതിക സൗകര്യം ഒന്ന് കൊണ്ട് മാത്രമാണ്. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെയുളള പട്ടിക പ്രകാരം ആണ്.
സാമൂഹിക പങ്കാളിത്തം
ഏതൊരു വിദ്യാലയത്തിൻറയും വളർച്ചക്ക് പിന്നിലെ ചാലക ശക്തി ആ നാട്ടിലെ പൊതു സമൂഹമാണ്. ഈ വിദ്യാലയത്തെ സംബന്ധിച്ചും പറയാനുളളത് മറിച്ചല്ല. വിവിധ കാലഘട്ടങ്ങളിൽ ഇവിടെു സേവനം ചെയ്ത പ്രധാനാധ്യാപകരും മറ്റ് അധ്യാപകരപരും ചേർന്ന് സമൂഹത്തിൻറെ പങ്കാളിത്തത്തോടെ ഒട്ടനവധി സ്മരണീയ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവാണ് വിദ്യാലയത്തിൻറെ ഇന്നത്തെ ഉയർച്ചക്ക് പിന്നിലെ ചാലകശക്തി. കൂടുതൽ വായിക്കുക
ദിനാചരങ്ങൾ
പഠന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് വേണ്ടി ഒരോ ദിനാചരണങ്ങളുടെയും ഭാഗമായി വിവധ ക്വിസ്സ് മൽസരങ്ങൾ ,ശിൽപശാലകൾ, പഠന ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ നടക്കുന്നു.
പ്രാധാനപ്പെട്ട ചില ദിനാചരണങ്ങൾ താഴെ ചേർക്കുന്നു.
- പരിസ്തിതി ദിനം
- വായനാ ദിനം
- ചാന്ദ്ര ദിനം
- സ്വാതന്ത്ര്യ ദിനം
- അധ്യാപക ദിനം
- ഓസോൺ ദിനം
- ശിശു ദിനം
- ദേശീയ ഗണിതദിനം
- നാഗസാക്കി ഹിരോഷിമ ദിനം
- അന്താരാഷ്ട് അറബിക് ദിനം
- ദേശീയ ശാസ്ത്ര ദിനം
തനത് പ്രവർതത്തനങ്ങൾ
കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനും പൊതു വിഞ്ജാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി അധ്യാപകരും പി ടി എ ഭാരവാഹികളും നാട്ടുകാരും ചേർന്ന് വിദ്യാലയത്തിൽ ബശീർ വായനാ മൂല എന്ന ഒരു റീഡിംങ്ങ് കോർണർ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
01 | ടി. സി. ജോസഫ് മാഷ് | 1998-2000 |
02 | എ ന് ദാസ് മാഷ് | 2000-2004 |
03 | കെ.കെ പുരുഷോത്തമൻ മാഷ് | 2004-2008 |
04 | കെ വി ത്രേസ്യാമ്മ ടീച്ചർ | 2008-2011 |
05 | രാധമ്മ ടീച്ചർ | 2011-2014 |
06 | മജീദ് മാഷ് | 2014-2016 |
07 | കെ കെ ജയിംസ് മാഷ് | 2016-2019 |
നേട്ടങ്ങൾ
ഭൗതിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിദ്യാലയന്തരീക്ഷത്തിൻറെ ആകർഷണീയതക്കൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. അതിൻറെ തെളിവാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്കൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡ് .ഹരിത വിദ്യാലയം സീസൺ രണ്ടിലെ തിളക്കമാർന്ന പ്രകടനവും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും, പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ ചില മായാത്ത ചിത്രങ്ങളാണ്. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പടിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച് വരുന്നു. അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
01 | മണി മാഷ് | അധ്യാപകൻ,പൊതുവിദ്യഭ്യാസ സംരക്ഷണം മലപ്പുറം കോഡിനേറ്റർ |
02 | രാധാകൃഷണൻ | അധ്യാപകൻ |
03 | ജംഷാദ് | സാമുഹ്യ പ്രവർത്തകൻ,അധ്യാപകൻ |
04 | ജിഷ | അധ്യാപിക |
05 | എ.സി ജലീൽ | നാടകം,ഷോർട്ട് ഫിലിംസ്,അഭിനയം |
06 | യൂനുസ് കരുവാരകുണ്ട് | കാരാട്ടെ,തൈകോണ്ടോ,മാർഷൽ ആർട്സ്,മുയത്തായി |
07 | ഇസ്മാഈൽ മാഷ് | അധ്യാപകൻ |
08 | സ്വദഖത്തുളള | കെ എസ് ആർ ടി സി |
09 | ഹസനുൽ ബന്ന | കെ എസ് ഇ ബി |
10 | ലിൻഷ | അധ്യാപിക |
11 | റശീദ് | അധ്യാപകൻ |
ചിത്ര ശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തുവ്വൂർ /മേലാറ്റൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- കരുവാരകുണ്ട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നിലമ്പൂർ - പെരുമ്പിലാവ് പാതയിൽ കേരള പഴയകടയ്ക്കൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
Loading map... {{#multimaps:11.14190,76.34787 |zoom=16}}