സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്
ദേശീയ ശാസ്ത്രദിനം
മുളന്തുരുത്തി : എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ റിന്യൂവബിൾ എനർജി ഡിപ്പാർട്ട്മെന്റും ആരക്കുന്നം ഗ്രാമീണ വായനശാലയും സംയുക്തമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു.
ആലുവ യു സി കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എം കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സി. കെ. റെജി അദ്ധ്യക്ഷത വഹിച്ചു.'മനുഷ്യനും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെറിൻ മോഹൻ ക്ലാസ് നയിച്ചു.ഹെഡ്മിസ്ട്രസ് പ്രീത ജോസ് , ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ്, അധ്യാപകരായ ഡെയ്സി വർഗീസ്, അന്ന തോമസ്, മെറീന അബ്രഹാം ,ഇന്നു .വി .ജോണി, ജിൻസി പോൾ , അന്നമ്മ ചാക്കോ , ആകർഷ് സജികുമാർ , പി. റ്റി. എ പ്രസിഡന്റ് ബീന .പി. നായർ , ലൈബ്രേറിയൻ ഡോണ ജോസ് സംസാരിച്ചു.