എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണൽ സർവ്വീസ് സ്കീം

2015 -ൽ ആണ് ഈ സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . ഊർജ്ജസ്വലരായ ഒരു കൂട്ടം വിദ്യാർത്ഥികൾ അംഗങ്ങളായ ഈ യൂണിറ്റിന്റെ ഇപ്പോഴത്തെ സാരഥി ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപകൻ ഡോ .കെ .എൻ ഹരിലാൽ ആണ് .മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും അവധിക്കാലത്ത് ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.

എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ

⬨ സ്വച്ഛ ഭാരത് :- പൊതു സ്ഥലങ്ങൾ ,അംഗൻവാടികൾ ,ആശുപത്രികൾ മുതലായവയുടെ ശുചീകരണം .

⬨ അതിജീവനം :- സഹായം ആവശ്യമുള്ളവർക്ക് ജീവനോപാധികൾ കണ്ടെത്താനുള്ള സഹായം -ഭാഗ്യക്കുറി ഏജൻസി എടുത്തു നൽകുന്നു ,മുട്ടക്കോഴി ,താറാവ്‌ എന്നിവയുടെ വിതരണം .

⬨ ഗിരിദീപം :- ആദിവാസികൾക്ക് സഹായം .

⬨ ഹരിതം :- വീട്ടുവളപ്പിൽ പച്ചക്കറി കൃഷി , പ്ലാസ്റ്റിക്കിന് ബദൽ സംവിധാനങ്ങൾ , പേപ്പർ ബാഗ് നിർമ്മാണം .

⬨ സുരക്ഷ :- പ്രഥമ ശുശൃഷ ,ട്രോമാ കെയർ പരിശീലനങ്ങൾ ,ആരോഗ്യ സർവ്വേകൾ , മാസ്ക് നിർമ്മാണം , സാനിറ്റൈസർ വിതരണം .

⬨ ആസാദി കാ അമൃത് മഹോത്സവ് :- സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ,സ്വാതന്ത്ര്യ സമരസേനാനികളെ പരിചയപ്പെടൽ , ദേശഭക്‌തിഗാന പഠനങ്ങൾ

⬨ ചികിത്സാസഹായം :- കുട്ടികൾക്കുള്ള ചികിത്സാസഹായം

⬨ കൈത്താങ്ങ് :- പഠനത്തിന് സഹായം ആവശ്യമുള്ള കുട്ടികൾക്ക് അത് എത്തിക്കൽ

⬨ സ്ത്രീ സുരക്ഷ :- പെൺകുട്ടികളുടെ രക്ഷയ്ക്കായി ആയോധന കലകളുടെ അഭ്യസനം