ഗവ. വി എച്ച് എസ് എസ് വാകേരി/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വാകേരി ഗവ. എൽ.പി സ്കൂൾ
1962ൽ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യൻ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി.കെ. ജോസഫ് മാസ്റ്റർ ഉം ആദ്യ അധ്യാപകൻ ശ്രീ പി. എം. ജോസഫ് മാസ്റ്റർ ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”[1]. (സ്കൂൾ റിപ്പോർട്ട് 2013) .
വളർച്ചയുടെ പടവുകൾ
1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു.
- ↑ സ്കൂൾ റിപ്പോർട്ട് 2013