അടുക്കള - അടുക്കളയിൽ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും ഭംഗിയായും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്.നിലവിൽ ശ്രീമതി.ചിത്രയാണ് പ്രധാന പാചകക്കാരി.സ്നേഹപൂർവ്വം വച്ചുവിളമ്പുന്ന ഭക്ഷണം കുട്ടികൾ സന്തോഷപൂർവ്വംകഴിക്കുന്നു.
സ്റ്റോർമുറി-സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേകം സ്ഥലമുണ്ട്.
ഊട്ടുപുര-പാചകപ്പുരയുടെ ഒരു ചെറിയ ഭാഗമാണ് ഊട്ടുപുര.കുട്ടികൾ ഇവിടെ വന്ന് ഭക്ഷണം വാങ്ങുമായിരുന്നു.
വാട്ടർ പ്യൂരിഫൈയർ-കുട്ടികൾക്ക് വെള്ളം കുടിയ്ക്കാനായി ഒരു വാട്ടർ പ്യൂരിഫൈയർ കയറി വരുന്നതിന്റെ വലതുവശത്തായി ക്രമീകരിച്ചിരിക്കുന്നു.
ശ്രീമതി.ചിത്രയാണ് പാചകപ്പുരയുടെ നെടുംത്തൂൺ.വർഷങ്ങളായി പാചകപ്പുരയുടെ ഭാഗമായി മാറിയ ചിത്രചേച്ചിയുടെയും വിജയണ്ണന്റെയും പാചകം പൂർവ്വവിദ്യാർത്ഥികൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്നുവെന്നത് സ്നേഹത്തിൽ ചാലിച്ച ഭക്ഷണമാണ് എന്നതിനാലാണ് എന്നതിൽ തർക്കമില്ല.