എ.എം.എൽ.പി.എസ്. കാമ്പ്രം/സൗകര്യങ്ങൾ
ചുറ്റ്മതിൽ
ശൗചാലയം
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജലനിധി
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല നിധി പദ്ധതി ഉണ്ട്
അക്ഷരമുന്നേറ്റം
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.
കുട്ടികൾക്കുളളപാ൪ക്ക് ' കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.