ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിമിൻ എം വിൻസെന്റ്,

Schoolwiki സംരംഭത്തിൽ നിന്ന്
വിമിൻ എം വിൻസൻറ്

വിമിൻ എം വിൻസെന്റ്

  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. ഡ്യൂട്ടിൽ ആർട്ട് എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ 3 മണിക്കൂർ 54 മിനിട്ട് 20 സെക്കന്റ് സംയം കൊണ്ട് ചിത്രീകരിച്ചതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചത്.

  1996 ഡിസംബർ മാസം ആറാം തീയതി വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ ഡി ആർ മിനികുമാരിയുടെയും എൻ വിൻസൻറിന്റെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. 2013ൽ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കി. +2, ഐ ‍ടി ഐ, ശില്പകല(ഒരു വർഷം), ഡിഗ്രി തുടങ്ങിയ പഠനങ്ങൾ പൂർത്തിയാക്കിയശേഷം കലാരംഗത്ത് ജോലി ചെയ്തു വരുന്നു.

വിമിൻ എം വിൻസെന്റിനെക്കുറിച്ചുള്ള വിഡിയോകൾ [1] [2]