മുണ്ടേരി എൽ പി സ്കൂൾ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി _മുണ്ടേരി എൽ പി സ്കൂൾ
ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം മുണ്ടേരി എൽ പി സ്കൂളിൽ സമുചിതമായി ആചരിച്ചു. മാതൃഭാഷാ ദിനാചരണത്തിന് ഭാഗമായി ഫെബ്രുവരി 21 മുതൽ ആരംഭിച്ച മാർച്ച് 31 വരെ നീളുന്ന വായന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും അന്നേദിവസം നടന്നു. മാതൃഭാഷാ ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ശ്രീ.എൻ.വി ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു. യുവ സാഹിത്യകാരി നസ്രിയ നമ്പർ വായന തിളക്കം എന്ന പേരിലുള്ള വായന പരിപോഷണ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിച്ചു. വായനാ പരിപോഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ ചടങ്ങിൽ വച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി അവതരിപ്പിച്ചു. കഥയും പാട്ടും എന്ന രീതിയിൽ ക്ലാസിൽ അധ്യാപകരുടെ മാതൃകാ വായനയും ക്ലാസ് ലൈബ്രറി,ഹോം ലൈബ്രറി,ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 'സ്പീക്കേഴ്സ് കോർണർ' എന്നാ പ്രത്യേക പരിപാടിയും, ഡിജിറ്റൽ വായന മെച്ചപ്പെടുത്താൻ ആവശ്യമായ മെറ്റീരിയലുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ, അറബിഭാഷയുടെ വായനാ പരിപോഷണത്തിന് വേണ്ടി അറബിക് വേൾഡ് എന്ന പേരിലുള്ള പ്രത്യേക പരിപാടി, കുട്ടികളുടെ ആശയങ്ങൾ സ്വതന്ത്ര രചനകൾ ആക്കുന്ന 'കുട്ടിയെഴുത്ത് 'എന്ന പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തലും എഴുത്തുകാരും ആയുള്ള സർഗ്ഗ സല്ലാപവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വായന,വായന കുറിപ്പ് മത്സരം, കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പേരുകൾ ചേർത്തുവച്ചുകൊണ്ട് വളരുന്ന അക്ഷരമരം എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.മാർച്ച് 31-ന് മുമ്പായി മുണ്ടേരി എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന രീതിയിൽ വായന വിളംബരം നടത്താൻ തീരുമാനിച്ചു. ലോക മാതൃഭാഷാ ദിനാചരണത്തിൽ വിശിഷ്ട സാന്നിധ്യം ആയി ബഹു :ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ പി പ്രദീപ് കുമാർ സർ സംബന്ധിച്ചു.പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങി എൺപതോളം ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ലോകമാതൃഭാഷാദിനം വുമായി ബന്ധപ്പെട്ട മുണ്ടേരി എൽ പി സ്കൂൾ നടത്തിയ പരിപാടിക്ക് മുഴുവൻ രക്ഷിതാക്കളുടെയും പിന്തുണ ലഭിച്ചു. വായന തിളക്കം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ ഓരോ ക്ലാസുകളിലും ക്ലാസ് ടീച്ചർമാർ മുൻകൈയെടുത്തു ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിൽ എത്തിക്കുകയും ചെയ്തു.
ഫെബ്രുവരി 28
ദേശീയ ശാസ്ത്ര ദിനം
____________
ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി 'രാമൻ രാമൻ ഇഫക്ട്'
കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്. ആ കണ്ടെത്തലിന്റെ ഓർമ്മ പുതുക്കലാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
1987 മുതലാണ് ഫെബ്രുവരി 29 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിച്ചു തുടങ്ങിയത്.
ശാസ്ത്ര ലോകത്ത് വൻ ചലനങ്ങൾക്കും തുടർ ഗവേഷണങ്ങൾക്കും രാമൻ എഫെക്റ്റ് വഴിമരുന്നിട്ടു. ചരിത്രത്തിലെ നാഴികക്കല്ലായ ആ കണ്ടുപിടിത്തത്തോടുള്ള ആദരവ് കൂടിയാണ് ശാസ്ത്ര ദിനാചരണത്തിലൂടെ മുന്നോട്ട് വെക്കുന്നത് .
രാഷ്ട്ര പുരോഗതിക്ക് ശാസ്ത്ര വഴിയിലൂടെയുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
ഓരോ വർഷവും പ്രത്യേക വിഷയം കേന്ദീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
ഈ വർഷത്തെ NSD യുടെ തീം
സുസ്ഥിര ഭാവിക്കായി എസ് ആൻഡ് ടി യിലെ സംയോജിത സമീപനം എന്നാണ്.
സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിൻറെ പ്രമേയം