എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

sdpykpmhs26022

     വിപുലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ഉള്ളത്. പതിനായിരത്തിൽ പരം ഗ്രന്ഥങ്ങൾ ഇതിലുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നു. ഉച്ചയ്ക്കും വൈകീട്ടും സ്കൂൾ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. എൻസൈക്ലോപീഡിയ . റഫറൻസ് ഗ്രന്ഥങ്ങൾ' നോവലുകൾ കഥകൾ. കവിതകൾ' . ജീവ ചരിത്രം ' . യാത്രാവിവരണം. ബാലസാഹിത്യം. ഗണിതം' ചരിത്രം'. ശാസ്ത്രം. ഇംഗ്ലീഷ് . തുടങ്ങി നിരവധി വിഷയങ്ങളിൽപ്പെട്ട കൃതികൾ ഈ ലൈബറിയെ സമ്പന്നമാക്കുന്നു. 


    01/07/2021 - സ്വന്തം ലൈബ്രറിയിൽ കാത്തുസൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ മുഴുവൻ പഠിച്ചിറങ്ങിയ വിദ്യാലയത്തിന് നൽകി പൂർവ്വ വിദ്യാർത്ഥിയും കുടുംബവും. ലോകോത്തര നിലവാരത്തിലുള്ള നൂറ്റമ്പതിലേറെ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ആകാശവാണി റിട്ട.ബി ഗ്രേഡ് ഉദ്യോഗസ്ഥനായ അഗസ്റ്റിൻ മാളിയേക്കലും ഭാര്യ ഫിലോമിന അഗസ്റ്റിനും ചേർന്ന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിന് കൈമാറിയത്.