ഗവ. വി എച്ച് എസ് എസ് കൈതാരം/വർണ്ണവസന്തം -പദ്ധതിയുടെ ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്
01:26, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (→‎വർണ്ണവസന്തം -പദ്ധതിയുടെ ഉദ്ഘാടനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർണ്ണവസന്തം -പദ്ധതിയുടെ ഉദ്ഘാടനം

വർണ്ണ വസന്തം സ്കൂൾ ഭിത്തികൾ കഥപറയുന്നു എന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി. കൈതാരം ഗവൺമെന്റെ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ എസ് ഷാജി അധ്യക്ഷം വഹിച്ചു.സ്കൂൾ ഡെവലപ്പ്മെന്റ് സമിതി ചെയർമാൻ ശ്രീ. എം ബി സ്യമന്തഭദ്രൻ, ഹെഡ് മിസ്ട്രെസ് റൂബി വി.സി, പ്രിൻസിപ്പൾ സി അശോകൻ, പി ടി എ പ്രസിഡന്റ് അനിൽകുമാർ കെ വി എന്നിവർ സംസാരിച്ചു. സ്കൂൾ ഭിത്തികളിൽ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും കേരള നവോത്ഥാനത്തിന്റെ ചരിത്രവും കേരളത്തിന്റെ തനത് കലാരൂപങ്ങളും ,പ്രാദേശിക സവിശേഷതകളും നാടിന്റെ സാംസ്കാരിക പൈതൃകവും ആണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വരക്കുന്നത്.വിദ്യാർഥികളിൽ ചരിത്ര അവബോധം വളർത്താനും നമ്മുടെ നാട് പിന്നിട്ട നാൾവഴികൾ മനസ്സിലാക്കാനും പദ്ധതി ഉപകാരപ്പെടും.

ആദിത്യൻ ചിത്രം വരയ്ക്കുന്നു
അയിഷത്ത് സഹദിയ ചിത്രം വരയ്ക്കുന്നു
ശ്രീനന്ദിനി ചിത്രം വരയ്ക്കുന്നു
തിരുവാതിര - ചിത്രരചനയിൽ
വർണ്ണ വസന്തം ഉദ്ഘാടന സദസ്സ്
റൂബി ടീച്ചർ സ്വാഗതമാശംസിക്കുന്നു