എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:1px 5px 3p... എന്നാക്കിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രമാണം:47234my hut new.png
സസ്യ സമ്പത്തും നാട്ടറിവുകളും

നാട്ടറിവുകൾ

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്‍ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവയെ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം, ആമ്പ മല, കൂടത്താലുമ്മൽ, പൂനൂർ പുഴയുടെ തീരപ്രദേശങ്ങളായ അരീച്ചോലയിൽ, ചാലിയിൽ, പണ്ടാരപ്പറമ്പ് ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്ന സസ്യങ്ങൾ, ലഘുവൃക്ഷങ്ങൾ, ഓഷധികൾ, ഇഴവള്ളികൾ തുടങ്ങിയവ കാലങ്ങളായി പ്രദേശത്തെ നാടൻ വൈദ്യൻമാരും നാട്ടുകാരും രോഗശമനത്തിനും സൗന്ദര്യവർദ്ധനവിനും ഉപയോഗിച്ചുവരുന്നു. പഴമക്കാരിൽ നിന്നും ശേഖരിച്ച ഇവ ഓരോന്നിനെക്കുറിച്ചുമുള്ള അധിക വിവരങ്ങൾ താഴെ കൊടുക്കുന്നു.

നെല്ലിക്ക

പ്രമാണം:47234 nellikka.jpeg

പ്രദേശത്ത് ധാരാളമായിട്ടല്ലെങ്കിലും ചിരപരിചിതമായ ഒരു ചെറു വൃക്ഷമാണ് നെല്ലി മരം. പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും. നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്. രാവിലെ അൽപം