ഗവ. വി എച്ച് എസ് എസ് കൈതാരം/2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (→‎2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 എസ്എസ്എൽസി പരീക്ഷ ഒരുക്കം

ക്ലാസ് പിടിഎ
കുട്ടികൾക്കുള്ള ക്ലാസ്
അമ്മമാർക്കുള്ള കൗൺസിലിംഗ് ക്ലാസ്

തുടർച്ചയായി 100% വിജയം നേടുന്ന നമ്മുടെ വിദ്യാലയം. വളരെ ശ്രദ്ധേയമായ രീതിയിലാണ് പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്നത്. 2021 മെയ് മാസംമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 2021 സെപ്റ്റംബർ മുതൽ ജിസ്യൂട്ട് പ്ലാറ്റ്ഫോം വഴിയാണ് പഠനപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് പലവിധ പരിമിതികളുണ്ടെങ്കിലും,ചെയ്യാൻ കഴിയുന്ന പരമാവധി പഠന സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

2021 നവംബർ ഒന്നിന് ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ മികച്ച ആസൂത്രണത്തോടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയും ഡിസംബർ മാസത്തോടെ റിവിഷൻ ആരംഭിക്കുകയും ചെയ്തു. ജനുവരി ആദ്യവാരത്തോടെ കുട്ടികളുടെ പഠന പുരോഗതി വളരെ ശാസ്ത്രീയമായി വിലയിരുത്തി, തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പഠനസഹായം കൂടുതൽ കൊടുക്കേണ്ട കുട്ടികളെയും മുഴുവൻ എ പ്ലസ് സാധ്യത ഉള്ള കുട്ടികളെയും തരംതിരിച്ച്, വിവിധ പഠന നിലവാരത്തിലുള്ള കുട്ടികൾക്ക് വേണ്ടി പഠനസാമഗ്രികൾ തയ്യാറാക്കി , പ്രവർത്തനങ്ങൾ ആരംഭിച്ചു.

പി ടി എ, എം പി ടി എ, എസ് എം സി, എസ് ഡി സി , അധ്യാപകരുടെ പ്രത്യേക മീറ്റിംഗ് 2022 ഫെബ്രുവരി 23ന് വിളിച്ചുചേർത്ത്, നടത്തിയ പ്രവർത്തനങ്ങൾ വിശകലനം ചെയ്തു. നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. 2022 ഫെബ്രുവരി ഇരുപ്പത്തിനാലാം തീയതി തന്നെ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ക്ലാസ് പിടിഎ പ്രത്യേകം വിളിച്ചു ചേർത്തു. മാതാപിതാക്കളുമായി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തി. കുട്ടികൾ പഠനത്തിന്റെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാതാപിതാക്കളുമായി ചർച്ചചെയ്തു, പരിഹാരങ്ങൾ നിർദേശിച്ചു.

2022 ഫെബ്രുവരി 25, രാവിലെ 11 മണിക്ക് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉണർവ്വ് നൽകുന്നതിനും, ലക്ഷ്യബോധം ഉണ്ടാക്കുന്നതിനായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കടമക്കുടി സ്കൂളിലെ സോഷ്യോസൈകോ കൗൺസിലർ ലിനു പീറ്റർ ക്ലാസ് നയിച്ചു.

കുടുംബശ്രീ മോഡൽ ജി ആർ സി സ്നേഹിത ഹെൽപ് ഡെസ്കിന്റെ കീഴിൽ പത്താം ക്ലാസ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി അന്ന് തന്നെ കൗണ്സിലിങ് ക്ലാസ് നടത്തി. സ്മിത (സ്നേഹിത കസ്റ്റമർ പ്രൊ വൈഡർ), ബിന്ദു ഗോപാലകൃഷ്ണൻ കോട്ടുവള്ളി സി ഡി എസ് ചെയർ പേഴ്സൻ, ഷിജി ബെന്നി, കമ്മ്യൂണിറ്റി കൗണ്സിലർ പ്രസീദ എന്നിവർ ക്ലാസുകൾ നയിച്ചു.

വീട്ടിൽ പഠന സൗകര്യം കുറഞ്ഞ കുട്ടികൾക്ക് വേണ്ടി വൈകിട്ട് നാലുമണി മുതൽ 7 മണി വരെ സ്കൂളിൽ ഇരുത്തി പഠിപ്പിക്കുന്ന പ്രവർത്തനം ഫെബ്രുവരി ഇരുപത്തിനാലാം തീയതി തന്നെ ആരംഭിച്ചു. രണ്ട് അധ്യാപകർ എല്ലാദിവസവും കുട്ടികൾക്കൊപ്പം സഹായികളായി ഉണ്ടാകത്തക്കവിധം പ്രത്യേക ടൈംടേബിൾ തയ്യാറാക്കി. കുട്ടികൾക്ക് വൈകിട്ട് ലഘുഭക്ഷണവും കൊടുക്കുന്നു. വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ പദ്ധതികൾ തയ്യാറാക്കി മികച്ച വിജയം നേടിയെടുക്കാമെനാണ് സ്കൂളിന്റെയും ഭാരവാഹികളുടെയും പ്രതീക്ഷ.