യു.പി.എസ്സ് മുരുക്കുമൺ/സമൂഹത്തിലേക്ക്- ഇവിടെ ക്ലിക്ക് ചെയ്യുക
-
ആറ്റൂർകോണം പാലം - പ്രതിഷേധ ചങ്ങല
-
നിലമേൽ ചടയമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.
പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ് സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.
- സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി.
ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണികാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.