പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പിവിഎൽപിഎസ് കൈലാസംകുന്ന് (സംവാദം | സംഭാവനകൾ) ('പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ പി. വി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു സ്കൂൾ ബസ് നിറയെ സാധനങ്ങൾ കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ കുപ്പി കുടിവെള്ളം എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.വിദ്യാലയം നേരിട്ടാണ് ആലപ്പുഴ ജില്ലയിലെ കണ്ണാടി പഞ്ചായത്തിലെ 12 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്