ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12518 (സംവാദം | സംഭാവനകൾ) ('പിലിക്കോട്ടെ കാവൽക്കാർ അന്നത്തിന്റെ പത്തായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പിലിക്കോട്ടെ കാവൽക്കാർ

അന്നത്തിന്റെ പത്തായപ്പുരകളാണ്  വയലുകൾ . വികസനം -

എന്ന പേരിൽ  പുതു കാലത്തിന്റെ പുതുമോടികൾ കടന്നു വന്നപ്പോൾ

പച്ച വിരിച്ചിരുന്ന പാടങ്ങൾപലതിലും കെട്ടിടങ്ങൾ  മുളച്ചു പൊങ്ങി

വയലുകൾക്കൊപ്പം ഓർമ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല

നമ്മുടെ കാർഷിക സംസ്കൃതി കൂടിയാണ്  കാലം കാഴ്ചകൾ പലതും

മറക്കുമ്പോഴും ഗ്രാമത്തിന്റെ കാർഷിക പാരമ്പര്യം  നിലനിർത്തുന്ന

കാവൽക്കാർ ഇന്നും പിലിക്കോടിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നു

'ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ്

പേരാണ് കാവൽക്കാർ ഒറ്റമുണ്ടും, തലയിൽ പാളത്തൊപ്പിയും-

ചുമലിൽ വട്ടത്തിൽ കെട്ടിയ കയറും ,വയലുകൾ കാത്തുപോന്നവരാണ് ഇവർ

ഈ വർഷംകാവൽക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ,ചെറുനിലം

  മടിവയൽ , കാനം-കരക്കേരു എന്നി വയലുകൾ കാക്കലാണ് ഇവരുടെ

ചുമതല .എല്ലാവർഷവും മേടം ഒന്നിന് പിലിക്കോട്  രയരമംഗലം ക്ഷേത്രത്തിൽ

വെച്ച് മൂത്ത അടിയോടിയാണ് കാവൽ ചുമതല നൽകുന്നത്  മണിയാണി ,തീയ

സമുദായത്തിൽ പെട്ടവരാണ് കാവൽ എടുക്കുന്നത് .തങ്ങളുടെ ജോലി ദൈവീകമാണെന്ന്

ഇവർ കരുതുന്നു ചുമലിലെ കയർ കന്നുകാലികളെ പിടിച്ചു കേട്ടനുള്ളതാണ് .ഈ കയറിന്റെ

അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയർ വീശി എറിഞ്ഞാൽ

കുരുക്ക് കന്നുകാലികളുടെ കഴുത്തിൽ വീഴും .കുരുക്കിൽ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ്

വിശ്വാസം .കയ്യിൽ കാണുന്ന ചെറിയ വടിയെ നിറക്കോൽ എന്നാണ് വിളിക്കുക .നെൽ ചെടികൾ

നീക്കി വെക്കാനാണ് ഇത് .കന്നി മാസം ഒന്നാം തീയ്യതി മുതൽ വെള്ളി കെട്ടിയ മറ്റൊരു വടിയാണ്

ഉണ്ടാവുക .

വാളുമ്പോൾ വിത്തും ,കൊയ്യുമ്പോൾ കറ്റയും വയലിൽ എത്തിയാൽ കാവൽക്കാരുടെ അവകാശമാണ് .

കൃഷി സമ്പന്നമായിരുന്ന കാലത്ത് ജീവിക്കാൻ ആവശ്യമായ വരുമാനം കാവലിൽ നിന്നും -

ലഭിച്ചിരുന്നു.പുതു തലമുറയിൽ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല .