സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാൻ പര്യാപ്തമായ രീതിയിൽ വളരെ സജീവമായിത്തന്നെ പരിസ്ഥിതി ക്ലബ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ യഥോചിതം നടത്തിവരുന്നു.കുട്ടികൾ അവർക്ക് ലഭിക്കുന്ന തൈകളും വിത്തുകളും സ്കൂളിൽ കൊണ്ടുവന്ന് നട്ടു പരിപാലിക്കുന്നു.അവയുടെ വിളവെടുപ്പ് വളരെ ആഘോഷമായിത്തന്നെ സ്കൂളിൽ നടത്താറുണ്ട്.കുട്ടികളെ കൃഷിയിലേക്കും പ്രകൃതി സ്നേഹത്തിലേക്കും നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.അതിൻറെ ഫലമായി കുട്ടികൾ അവരുടെ വീടുകളിലും ചെറിയ രീതിയിൽ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നു. ഈ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിലും ഉൾപ്പെടുത്താറുണ്ട്.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിത്തുകളും വൃക്ഷത്തൈകളും വിതരണം നടത്തുകയുണ്ടായി. സ്കൂളിലെ അടുക്കളത്തോട്ടത്തിലുംകുട്ടികളുടെ വീട്ടുവളപ്പിലും കൃഷി ചെയ്തു. സ്കൂളിൽ പരിസ്ഥിതി കൂട്ടർ എന്ന പേരിൽ ഒരു വിഭാഗം കുട്ടികളെ തോട്ട പരിചരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അവർ ദിവസവും ശൈലികൾ നനയ്ക്കുകയും ചെടിക്ക് വളവും മറ്റും ഇട്ട് പരിച രിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തക്ക വിധത്തിൽ ചീര ,ഇഞ്ചി ,പച്ചമുളക്, പച്ചക്കായ, പുളി മുതലായവ തോട്ടത്തിൽനിന്ന് ലഭിക്കുകയുണ്ടായി. വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കാൻ കുട്ടികൾ മാതാപിതാക്കളോടൊപ്പം വീട്ടിൽ ചെടികൾ നട്ടു പരിപാലിച്ചു വരുന്നു. വീടുകളിൽ ഉണ്ടാകുന്ന ഫലമൂലാദികൾ ഉടെ ചിത്രങ്ങളും അവ പരിപാലിക്കുന്ന വീഡിയോകളും കുട്ടികൾ അയച്ചുതരികയും അതിൽ നിന്ന് മികച്ച കുട്ടി കർഷകരെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു.'ഇത്തിരി ഭൂമിയിൽ ഒത്തിരി കൃഷി'എന്ന മുദ്രാവാക്യത്തോടെ കുട്ടികളിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ചെറുപ്പത്തിലെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്പോട്ട് പരിപാലനം കുട്ടികളിൽ കൂട്ടായ്മ വളർത്താനും, പ്രകൃതിയെ സ്നേഹിച്ചു വളരാനും സഹായിക്കുന്നു എന്ന് ഏറെ അഭിമാനത്തോടെ പറയാൻ സാധിക്കും.