ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
kite team
KITE TEAM 2020-23

ലിറ്റിൽ കൈറ്റ്സ് ഭരതന്നൂർ യൂണിറ്റ്

ലിറ്റിൽ കൈറ്റ്സ് പദ്ധതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വര്ഷം തന്നെ നമ്മുടെ സ്കൂളിലും ഇത് നടപ്പിലാക്കുകയുണ്ടായി .

ഇതിന്റെ ഭാഗമായി ആദ്യ ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുക്കുകയുണ്ടായി .സ്കൂളിലെ ആദ്യത്തെ കൈറ്റ്സ് മിസ്ട്രസ് ആയി സ്കൂളിലെ ഗണിത അധ്യാപികയായ ശ്രീമതി റീജയും ,കൈറ്റ്സ് മാസ്റ്റർ ആയി മലയാളം അധ്യാപകനായ ശ്രീ ഹാഷിമിനെയും തെരെഞ്ഞെടുക്കുകയുണ്ടായി .ഞങ്ങളുടെ ആദ്യ ബാച്ചിൽ തന്നെ രണ്ടു കുട്ടികളെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു .എറണാകുളം കളമശ്ശേരിയിൽ വച്ചുനടന്ന ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അജ്മൽ റോഷനും പ്രോഗ്രാമിങിൽ ആദിൽ മുഹമ്മദും പങ്കെടുത്തു .ഞങ്ങളുടെ യൂണിറ്റിലെ കുട്ടികൾ IT മേളകളിലും മികച്ച വിജയം നേടി.ഞങ്ങളുടെ രണ്ടാം ബാച്ചിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് രണ്ടുപേരെ തെരെഞ്ഞെടുക്കുകയുണ്ടായി .അനിമേഷൻ വിഭാഗത്തിൽ നവനന്തും പ്രോഗ്രാമിംഗിൽ നിരഞ്ജനും .നവനന്ദിനെ അനിമേഷൻ വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി.

2020–2023 ബാച്ച്

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്യാമ്പ്
LKMS SCHOOL CAMP

2020 – 23 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് 40 കുട്ടികളെ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തു. ഈ കുട്ടികൾക്കായി ഇന്റർനെറ്റ് അവബോധവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ഒരു ക്ലാസ് നൽകുകയുണ്ടായി. ഈ ബാച്ചിന്റെ ഏകദിന പരിശീലന ക്യാമ്പ് 20-01-2022 വ്യാഴാഴ്ച സ്കൂൾ IT ലാബിൽ നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷെമീർ , മിസ്ട്രസ് ശ്രീമതി റീജ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ , പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മികവ് തെളിയിച്ച 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.