ജി ബി എച്ച് എസ് എസ് ചെറുകുന്നു/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
07:00, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13028 (സംവാദം | സംഭാവനകൾ) ('സ്കൂളിന്റെ അച്ചടക്കത്തിനും ശുചിത്വത്തിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ അച്ചടക്കത്തിനും ശുചിത്വത്തിനും മറ്റേതൊരു പ്രവർത്തനങ്ങൾക്കും മുന്നിട്ടു ഇറങ്ങുന്നുവെന്നത് അഭിമാനകരമായ കാര്യം ആണ്.

വിശേഷ ദിവസങ്ങളിലെ പരിപാടികളുമായി സജീവ സാന്നിധ്യമാണ് നമ്മുടെ എസ് പി സി

ദിനചാരങ്ങൾ (2021 ജൂൺ മുതൽ)

*ജൂൺ 5 പരിസ്ഥിതിദിനം

'എന്റെ മരം എന്റെ സ്വപ്നം' എന്ന പദ്ധതിയുടെ ഭാഗമായി കേഡറ്റുകൾ വീടുകളിൽ വൃക്ഷതൈകൾ നട്ടു.

*ജൂൺ 19 വായന വാരാചരണം

'എന്റെ വായനമരം' എന്ന പേരിൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ ചേർത്ത് വായനമരം നിർമ്മിക്കുന്ന പ്രവർത്തനത്തിനു തുടക്കമായി. കൂടാതെ വായന ക്വിസ്, സെൽഫി വിത്ത്‌ മൈ ഫേവറേറ്റ് ബുക്ക് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

ജൂൺ 21 അന്തരാഷ്ട്ര യോഗ ദിനം

കെഡെറ്റുകളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാകാനായി വീഡിയോ പ്രദർശനം നടത്തി. യോഗ അഭ്യസിക്കുന്ന കുട്ടികൾ ഫോട്ടോകൾ ഗ്രൂപ്പിൽ പങ്കുവെച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ബോധവൽക്കരണ ക്ലാസ്സ്‌, കാർട്ടൂൺ രചന മത്സരം എന്നിവ നടത്തി

ജൂലൈ 7ന്  "ചിത്രക്കുട്" എന്ന പേരിൽ ചിത്ര രചന മത്സരം നടത്തി.

ജൂലൈ 11.

ജനസംഖ്യാ ദിന പ്രശ്നോത്തരി നടത്തി

ഓഗസ്റ്റ് 2..

എസ് പി സി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. എസ് പി സി പിറന്നാൾ മരം നട്ടു. വൈകീട്ട് ഓൺലൈനിൽ ജൂനിയർ കേഡറ്റുകളുടെ പ്രവേശനോത്സവം എസ് പി സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ശ്രീ വി എം ജയദേവൻ ഉൽഘടനം ചെയ്തു.

ഓഗസ്റ്റ് 6, 9

ഹിരോഷിമ നാഗസാക്കി ദിനചാരണതൊടാനുബന്ധിച്ചു വീഡിയോ നിർമ്മാണ മത്സരം നടത്തി.

ഓഗസ്റ്റ് 15

സ്വാതന്ത്ര്യദിനത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക വന്ദനം നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ സമൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചനയും സ്വാതന്ത്ര്യസമര ചരിത്രത്തെ കുറച്ച് ക്ലാസും നടന്നു കൂടാതെ ദേശഭക്തി ഗാനം, പ്രശ്നോത്തരി, പ്രസംഗം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

സെപ്റ്റംബർ 5 അധ്യാപക ദിനം

ഹലോ മൈ ഡിയർ ടീച്ചർ, നിങ്ങൾക്കും അധ്യാപകർ ആവാം, ആശംസകാർഡ് നിർമ്മാണം, പ്രബന്ധരചന എന്നീ പരിപാടികൾ നടത്തി.

സെപ്റ്റംബർ 16 ഓസോൺ ദിനം

ഒത്തൊരുമിക്കാം ഒസോണിനായി എന്ന പരിപാടി സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി

കെഡേറ്റുകൾ വീടും പരിസരവും ശുചീകരിച്ചു. പ്രസംഗമത്സരം, ഡിജിറ്റൽ മാഗസിൻ നിർമ്മാണ മത്സരം എന്നിവയും നടന്നു.

ഒക്ടോബർ 10

'ആസാദി കാ അമൃത് മഹോത്സവ് ' കണ്ണപുരം റൊട്ടറി ക്ലബ്ബുമായി സഹകരിച്ചു പാതയോര സൗന്ദര്യവത്കരണം, സ്കൂളിൽ പൂന്തോട്ട നിർമ്മാണം എന്നിവ നടന്നു.

ഒക്ടോബർ 21 പോലീസ് സമൃതി ദിനം ആചരിച്ചു

നവംബർ 21

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണത്തിനായി "കാവലായ് ഒരു കൈത്തിരി" എന്ന പേരിൽ കെഡറ്റുകൾ വീടുകളിൽ ദീപം തെളിയിച്ചു.

ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരായ കൂട്ടുകാരെ വീടുകളിൽ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറി.

ഡിസംബർ 30,31 തിയ്യതികളിൽ ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് ശ്രീ എം വിജിൻ ഉൽഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, പരേഡ്, പച്ചക്കറിത്തോട്ടനിർമാണം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി.

ജനുവരി 9 "Cyclathon 2022"

'മിഷൻ ബെറ്റർ ടുമാറോ' ഗ്ലോബൽ സംരംഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടന്നു.

കൈത്താങ്ങ്

ഭിന്നശേഷികാരായ കുട്ടികളെ സഹായിക്കുന്നതിനായി എസ് പി സി യൂണിറ്റിന്റെ നേതൃതത്തിൽ സ്റ്റാഫിന്റ സഹകരണത്തോടെ എല്ലാമാസവും കുട്ടികൾക്കു ആവശ്യമായ മരുന്നുകൾ നിത്യോപയോഗ സാധനങ്ങൾ ഭക്ഷണ സാധനങ്ങൾ എന്നിവ മുടങ്ങാതെ എത്തിച്ചു കൊണ്ടിരിക്കുന്നു