സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stslps (സംവാദം | സംഭാവനകൾ) (Introduction)

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാൻ പര്യാപ്തമായ രീതിയിൽ വളരെ സജീവമായിത്തന്നെ പരിസ്ഥിതി ക്ലബ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ യഥോചിതം നടത്തിവരുന്നു.കുട്ടികൾ അവർക്ക് ലഭിക്കുന്ന തൈകളും വിത്തുകളും സ്കൂളിൽ കൊണ്ടുവന്ന് നട്ടു പരിപാലിക്കുന്നു.അവയുടെ വിളവെടുപ്പ് വളരെ ആഘോഷമായിത്തന്നെ സ്കൂളിൽ നടത്താറുണ്ട്.കുട്ടികളെ  കൃഷിയിലേക്കും പ്രകൃതി സ്നേഹത്തിലേക്കും നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.അതിൻറെ ഫലമായി കുട്ടികൾ അവരുടെ വീടുകളിലും ചെറിയ രീതിയിൽ പച്ചക്കറികൾ നട്ടു  പരിപാലിക്കുന്നു. ഈ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിലും ഉൾപ്പെടുത്താറുണ്ട്.