ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി കൂടുതൽ വായിക്കാൻ.
1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപികയും 3 ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.