ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യ വേദി - ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട് വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക. സെമിനാറുകൾ, വിവിധ ശില്പശാലകൾ, സംഘടിപ്പിക്കുക. പതിപ്പുകൾ,മാഗസിനുകൾ,ചിത്രരചനാ മത്സരം, കവിതാ രചന, കഥാ രചന , പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങൾ നടത്തുക, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി തീരുമാനമെടുക്കുകയുണ്ടായി.

പ്രമാണം:വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീലേഖ ടീച്ചർ .jpeg
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീലേഖ ടീച്ചർ
                         2021 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ: ശ്രീജ അവർകളുടെ അധ്യക്ഷതയിൽ പ്രസിദ്ധ എഴുത്തുകാരനും കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ ശ്രീ എസ് ആർ ലാൽ നിർവഹിച്ചു. മുഖ്യപ്രഭാഷണം നോവലിസ്റ്റും കാന്തമല ചരിതം സീരീസ് രചയിതാവുമായ ശ്രീ : വിഷ്ണു എം.സിയും നടത്തി. സംസ്ഥാന വിദ്യാരംഗം കോർഡിനേറ്റർ ശ്രീ :ഹരികുമാർ അവർകൾ പ്രത്യേക ആശംസയും നടത്തി. ഈ സ്കൂളിലെ മുൻ കലാപ്രതിഭയും സരിഗമപ ഫെയിം കുമാരി : അവനി എസ് എസ് കവിത ആലപിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി ചടങ്ങ് അവസാനിപ്പിച്ചു.https://youtu.be/_jX4-l7AcRY