സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം

2020 - 21 അധ്യയനവർഷത്തിൽ 99 രാജ്യങ്ങളിൽനിന്നായി അയ്യായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര കോഡിംഗ് മത്സരമായ കോഡെവർ 2020 ഗേൾസ് ഇൻ സ്റ്റെം വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികളായ പി. നേഹയും പി .രസികയും ഹെൽമറ്റ് ഡിറ്റക്ടർ എന്ന പ്രൊജക്ടിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 'ഹെൽമറ്റ് ധരിച്ചിട്ടില്ല' എന്ന് റിമൈൻഡർ നൽകുന്ന കോഡിംഗ് സാങ്കേതിക വിദ്യയാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത് . നമ്മുടെ സ്കൂളിലെ ATAL TINKERING LAB വഴിയാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള പ്രൊജക്റ്റ്  അവതരിപ്പിക്കാൻ പരിശീലനവും പ്രോത്സാഹനവും ലഭിച്ചത് .


ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രചനാ മത്സരങ്ങളിലൊന്നാണ് ക്വീൻസ് കോമൺവെൽത്ത് ഉപന്യാസമത്സരം.കോമൺവെൽത്തിൻ്റെ മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള വിഷയങ്ങളാണ് എല്ലാ വർഷവും മത്സരത്തിന് നല്കുന്നത്.കോവിഡ് അതിജീവിച്ച ഒരു രാജ്യത്തിലെ രാഷ്ട്രത്തലവൻ ജനങ്ങളോട് നടത്തുന്ന പ്രസംഗം ഭാവനയിൽ എഴുതുക എന്നതായിരുന്നു 2021-ലെ  മത്സരത്തിൽ ഒരുവിഷയം.40-ൽ അധികം രാജ്യങ്ങളിൽ നിന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 25648 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനന്ദ .എൻ സീനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ ഗ്രൂപ്പിൽ എത്തിയിരുന്നു.


എലൈറ്റ് വേൾഡ് റെക്കോർഡ് (sep2021)

വേദ. എസ്

2021 ൽ യുപി തലത്തിലെ വേദ എസ് തൻ മയ  പി എന്നീ കുട്ടികൾ  Elite World Record ന് അർഹരായി.100 രണ്ടക്ക സംഖ്യകൾ നാലു മിനിറ്റ് 17 സെക്കൻഡ് കൊണ്ട് കൂട്ടുകയും കുറയ്ക്കുകയും ചെയ്താണ് വേദ റെക്കോർഡ് കരസ്ഥമാക്കിയത്. അമേരിക്കയിലെ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌കാര നിറവിൽ വേദ. എസ്

പയ്യന്നൂർ :അമേരിക ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡ്നേട്ടവുമായികോറോം സ്വദേശിനി  വേദ.എസ്.തളിപ്പറമ്പ് വച്ചു നടന്ന ഓൺലൈൻ മത്സരത്തിലാണ് ഈ വിജയംകരസ്ഥമാക്കിയത്. രണ്ടക്ക സംഖ്യകൾ ഒരേ സമയം കൂട്ടുകയും കുറക്കുകയും 6 മിനുട്ട് 30സെക്കൻഡ് കൊണ്ട് തീർക്കേണ്ട 100 ചോദ്യങ്ങൾ 4 മിനുട്ട് 17സെക്കന്റുകൊണ്ടാണ് ഈ വിജയം നേടിയത് പയ്യന്നുർ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാദമി വിദ്യാത്ഥിനിയും സെന്റ് മേരീസ്‌ സ്കൂൾ പയ്യന്നൂരിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്



ദേശീയ ബാലികാ ദിനം

പെൻസിൽ ഡ്രോയിംഗ് മത്സരം പയ്യന്നൂർ സബ് ജില്ലാതല വിജയികൾ  വിഷയം- "മാറുന്ന കാലത്തെ പെൺകുട്ടികൾ"

ഒന്നാംസ്ഥാനം - നീരജ കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ

രണ്ടാംസ്ഥാനം- നിരഞ്ജന. കെ, സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ