ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

22:39, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സർഗാത്മകശേഷികൾ വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങൾ, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിർമാണം, ക്ലാസ്തലമാഗസിൻ,സ്കൂൂൾപത്രം സ്കൂൾമാഗസിൻ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ്. സബ്ജില്ലാമൽസരത്തിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ ഈ സ്കൂളിനു സാധിച്ചു. 2009 ൽ കഥ, കവിത രചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യർഥിയായ അഭിരാം ചിത്രരചനയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാശിൽപശാല നടത്തി. 300 കുട്ടികൾ വിദ്യാരംഗത്തിൽ അംഗങ്ങളാണ്.

ഗുരുദക്​ഷിണ എന്ന പതിപ്പും നേരും നിനവും എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്. 2022 ലെ ജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുക്കാൻ അർഹരായവർ

പുസ്തകാസ്വാദനം UP വിഭാഗം: ഗിരിധർ എസ് ,അംജത് എ എസ്

ചിത്രരചന UP വിഭാഗം:ആദിത്ത് യു.എസ്