ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ജീവിതവും വാർത്തെടുക്കുന്നതിന് ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ ഓരോ വർഷവും ആരോഗ്യ ക്ലബ് പുതുക്കി രൂപീകരിക്കുന്നു. ക്ലബ്ബിനു കീഴിൽ നിരവധിയായ വൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു. ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും കാർസർ ദിനം, എയ്ഡ്സ് ദിനം, എന്നീ പ്രത്യേക ദിനങ്ങളിൽ കുട്ടികൾക്കും വീടുകളിൽ കയറിയിറങ്ങി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.
കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2 വർഷങ്ങളിലും ഇത്തരം പരിപാടികൾ ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി വരുന്നു. നവംബർ 1 ന് വിദ്യാലയം തുറന്നു പ്രവർത്തിച്ചതു മുതൽ വിദ്യാർത്ഥികൾക്കു വേണ്ട മാസ്ക്കുകൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. വീണ്ടും സ്കൂൾ അടക്കുന്നതിനു മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാർഥികളെ കൃത്യമായി മാസ്ക് ധരിപ്പിക്കുകയും സാനിറ്റെസർ ഉപയോഗിക്കുകയും ടെമ്പറേച്ചർ കണ്ടെത്തി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഇത്തരം കാര്യങ്ങൾക്ക് ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചർ നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്.
2021-22
ലഹരിക്കെതിരെ വീട്ടുചങ്ങല
കോവിസ് 19-രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി . പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു . വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ, സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .
2019-20
ബി കൂൾ വിത്ത് ഹെൽത്ത്
ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു.
ലഹരിക്കെതിരെ 1001 കയ്യൊപ്പ്
ഫസ്റ്റ് എയ്ഡ് പഠനം - സമ്പൂർണ്ണം
ബോധവൽകരണം വീടുകളിലേക്ക്
നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു .
2018-19
ഒന്നിക്കാം ലഹരിക്കെതിരെ
സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു . പി പി സെയ്തുമുഹമ്മദ് , ഇബ്രാഹിം മൂഴിക്കൽ , പി സോമരാജൻ , പി കെ ഷാജി , പി ജിജിന , സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോക്ഡേർസ് ഡേ
ആയുരാരോഗ്യം തേടി
ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു .
ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി
ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ ( ക്യാൻപ് ) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു . വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുക ൾ നടക്കുമെന്നും പ്രഖ്യാപിച്ചു.
ഈ ഹൃദയം ഒളകര ജി.എൽ.പിയുടേത്
എയിഡ്സ് മഹാമാരിക്കെതിരെ
കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം
അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു.