ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗേൾസ് ക്ലബ്ബ്

17 -11- 21 ന് ഗേൾസ് ക്ലബ് രൂപീകരിച്ചു.MHM ന്റെ നേതൃത്വത്തിൽ മെൻസ്ട്രുൽ ഹൈജീൻ ന്യൂട്രീഷൻ ആൻഡ് ഇമ്മ്യൂണിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു

സിഗ്നേച്ചർ ക്യാമ്പയിൻ

സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സ്കൂൾ തലത്തിൽ സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മീറ്റിങ്ങിൽ സ്കൂളിൽ നിന്നും ഹെൽത്ത്‌ ക്ലബ്‌ ചുമതലയുള്ള ഗിരിജ ടീച്ചർ സ്കൂൾ കൗൺസിലർ ചിഞ്ചു വി മധു എന്നിവർ പങ്കെടുത്തു

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനായി ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു

ആരോഗ്യ സെമിനാർ

മനുഷ്യകുലം മഹാമാരിയും എന്ന വിഷയത്തിൽ ലോകാരോഗ്യസംഘടന ഉപദേഷ്ടാവ്  ഡോക്ടർ പി എസ് രാകേഷ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് നയിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു സെമിനാർ ആയിരുന്നു അത്

ലഹരി വിരുദ്ധ വാരാചരണം

ലഹരിവിരുദ്ധ വാരാചരണത്തിന് ഉദ്ഘാടനം ശ്രീ അലക്സാണ്ടർ ജേക്കബ് ( ഡി അഡിക്ഷൻ കൗൺസിലർ ഹൂസ്റ്റൺ അമേരിക്ക )

അനീമിയ ബോധവല്ക്കരണം

പോഷകാഹാര മാസാചരണ ത്തോടനുബന്ധിച്ച് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന ആനയെക്കുറിച്ചുള്ള ബോധവൽക്കരണം ഓൺലൈൻവഴി സംഘടിപ്പിച്ചു