ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ചോദ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ചോദ്യങ്ങൾ എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ചോദ്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ ചോദ്യങ്ങൾ


ഹേ....മനുഷ്യാ കൺതുറക്കാൻ നേരമായ്
   നോക്കൂ ഈ പ്രകൃതിയെ നീ

കുന്നിടിച്ചും കുളം നികത്തിയും
  തീർത്തു നീ മണി മാളിക

ചപ്പുചവറുകൾ വലിച്ചെറിഞ്ഞും
  മണലൂറ്റികൊന്നു പുഴകളെ

പ്രളയം കൊണ്ടൊരു പാഠം നിങ്ങൾ
 പഠിച്ചതില്ലേ മനുജരേ

വീണ്ടുമെത്തി മഹാ മാരിയായ്
 കൊറോണയെന്നൊരു ഭീകരൻ

ജാഗ്രതതൻ മുൻ കരുതലിൽ
  പൊട്ടിച്ചെറിഞ്ഞുനിൻ കണ്ണികൾ മലയാളികൾ

നന്മയുള്ളൊരു നാട്ടിൽനിന്നും
  ഓടിയകലൂ കോവിഡേ

തലയുയർത്തി പറഞ്ഞിടൂ
ദൈവത്തിൻ സ്വന്തം നാടിത് കേരളം

 

ജിതിൻ ജയകുമാർ
8G ജി വി എച്ച് എസ് എസ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത