ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് ഓടപ്പളളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (ആദിവാസികളുടെ ഭാഷ)
  • കാട്ടുനായ്ക്കരുടെ ഭാഷ

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.

ചില വാക്കുകൾ

വീട് = മനെ

അച്ഛൻ = അപ്പ

അമ്മ = അവ്വെ

ചേച്ചി = അക്ക

ചേട്ടൻ = അണ്ണ

ചോറ് = കൂള്

കഞ്ഞി = ഗെഞ്ചി

മരം = മറ

പൂവ് = ഉവ്വു

വരൂ = വാ

എവിടെ = എല്ല്യാ

എന്ത് =യാന

ആരാ =യാറാ

എവിടേക്ക് = എല്ലിഗാ

വയൽ = ഗദ്ദെ

കാട് = കാട്

നെല്ല് = ബത്ത

വാഴ= വാളെ

ചക്ക = അൽസ്

മാങ്ങ = മാവ്വു

വയനാട്ടിലെ വിവിധ ആദിവാസികളുടെ ഭാഷകളിലെ പദങ്ങൾ

ക്രമ

നമ്പർ

മലയാളം പണിയ കാട്ടുനായ്ക്ക ഊരാളി കുറുമ അടിയ കുറിച്യ
1 അച്ഛൻ അപ്പ അപ്പ അമ്മൻ അപ്പൻ അപ്പൻ അച്ഛാ
2 അമ്മ അമ്മേ ഒവ്വേ അംബ്ബെ അമ്മ അവ്വ അമ്മ
3 ചേച്ചി അറ്റ അക്ക അക്കൻ അറ്റ അക്കി അക്ക
4 മുത്തച്ഛൻ ചാച്ചപ്പൻ യത്ത മുക്കജ്ൻ മുത്തപ്പൻ അച്ചപ്പൻ തടിയച്ഛൻ
5 അരിവാൾ അരുവ കുടുക്ക കാക്കെത്തി എരിവാൾ അരുവ അരിക്കത്തി
6 തോട്ടി തോട്ടി ഗളെ ജെല്ല് ചെല്ല കൊക്ക നാട്ട