ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് ഓടപ്പളളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (കാട്ടുനായ്ക്കരുടെ ഭാഷ)
  • കാട്ടുനായ്ക്കരുടെ ഭാഷ

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.

ചില വാക്കുകൾ

വീട് = മനെ

അച്ഛൻ = അപ്പ

അമ്മ = അവ്വെ

ചേച്ചി = അക്ക

ചേട്ടൻ = അണ്ണ

ചോറ് = കൂള്

കഞ്ഞി = ഗെഞ്ചി

മരം = മറ

പൂവ് = ഉവ്വു

വരൂ = വാ

എവിടെ = എല്ല്യാ

എന്ത് =യാന

ആരാ =യാറാ

എവിടേക്ക് = എല്ലിഗാ

വയൽ = ഗദ്ദെ

കാട് = കാട്

നെല്ല് = ബത്ത

വാഴ= വാളെ

ചക്ക = അൽസ്

മാങ്ങ = മാവ്വു