കെ സി എം യു പി എസ് കാച്ചിലാട്ട്/പാഠ്യേതര പ്രവർത്തനങ്ങൾ തുടർച്ച
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു .
ബഷീർദിനം
ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്കിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജൂലൈ 5 ന് 'ഇമ്മിണി ബല്യവെളിച്ചം 'എന്ന അനുസ്മരണ പരിപാടി അവാർഡ് ജേതാവും ചിത്രകാരനുമായ തോലാൽ സുരേഷ് ബഷീർ കൃതികളിലെ ദർശനങ്ങൾ കാൻവാസിൽ ആവിഷ്കരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഷീർ കൃതികളുടേയും ബഷീർ പഠനങ്ങളുടേയും പ്രദർശനവും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്നു.
വായന വാരം
വിദ്യാഭ്യാസ വകുപ്പ് 1996 മുതൽ ജൂൺ 19-ന് വായന ദിനമായും ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളത്തിലെ വിദ്യാലയങ്ങളിൽ ആചരിക്കുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. 1909 മാർച്ച് 1-ന് കോട്ടയം ജില്ലയിൽ ജനിച്ച അദ്ദേഹം കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറിൽ തിരുവിതാംകൂൽ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.നിരക്ഷരതാനിർമാർജനത്തിനായി 1977 ൽ കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED: കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക 'എന്ന മുദ്രാവാക്യവുമായി 1970-ൽ പാറശ്ശാല മുതൽ കാസർകോഡ് വരെ സാസ്കാരികയാത്ര നടത്തി മലയാളിയെ വായനയുടെ മഹത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഈ വാരാചരണത്തോടനുബന്ധിച്ച് കേരളത്തിലെ കലാലയങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്ന ചില പ്രവർത്തനങ്ങളാണ് ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ പരിപാടികൾ നിങ്ങളുടെ വിദ്യാലയങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ടാവും .ഇവ മറ്റുള്ളവരുമായി പങ്കുവെക്കാനാഗ്രഹിക്കുന്നവർ ആ വിവരം ഞങ്ങൾക്കയച്ചുതന്നാൽ പ്രസിദ്ധീകരിക്കുന്നതാണ്
സ്വാതന്ത്യ്ര ദിനം
സ്വാതന്ത്യ്ര ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട് പതാക ഉയർത്തി. ഹെഡ്‌മാസ്റ്റർ പ്രസംഗിച്ചു വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു സ്റ്റാഫ് സെക്രടറി നന്ദി പറഞ്ഞു
അധ്യാപക ദിനം
അധ്യാപക ദിനത്തിൽ ഈ സ്കൂളിലെ മുൻകാല അധ്യാപകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
റിപബ്ളിക്ക് ദിനാഘോഷം
ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പതാകയുയര്ത്തി.പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് നസീര് മാസ്റ്റര് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുല് കരീം മാസ്റ്റര് നന്ദിയും പറഞ്ഞു. ചടങ്ങില് ജില്ലാ സ്കൂള് കലോത്സവത്തില് കഥാരചനയില് രണ്ടാം സ്ഥാനം ലഭിച്ച അവന്തികയ്ക്ക് ഉപഹാരവും റിപബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികള്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഹിരോഷിമ ദിനം ആഗസ്ത് 6
ആഗസ്ത് 6 ന്യൂക്ലിയർ യുദ്ധത്തിന് തുടക്കം കുറിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ബോംബുകൾ വർഷിച്ചതിന്റെ അറുപത്തിയെട്ടാമത് വാർഷികം ഹിരോഷിമദിനമായി ആചരിക്കുന്നു. ആഗസ്ത് ആറിന് ഹിരോഷിമയിലും ഒമ്പതിന് നാഗസാക്കിയിലുമാണ് പതിനായിരക്കണക്കിന് ആളുകളെ മരണത്തിലേക്കും നിത്യദുരിതത്തിലേക്കും തള്ളിയിട്ട ഈ കൂട്ടക്കുരുതി നടന്നത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. എനോള ഗേ എന്ന അമേരിക്കൻ ബോംബർ വിമാനമാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന ആണു ബോംബ് വർഷിച്ചത്. 70000 പേർ തൽക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ബോംബ് വർഷത്തിൻറെ റേഡിയേഷൻ പിന്നെയും മാസങ്ങളൊളം നില നിന്നു.റേഡിയേഷൻ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകൾ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകൾ അംഗവൈകല്യം സംഭവിച്ചവരുമായി.
മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചു. ആദ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകൾ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങൽ പ്രഖ്യാപിച്ചു. ഇതോടെ നാലുവർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷത്തിൽ മരിച്ചവർക്കും മരിക്കാതെ, മരിച്ചു ജീവിച്ചവർക്കും സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഹിരോഷിമദിനം കൂടി കടന്നുവരുമ്പോഴും ലോകമിന്നും ആണവയുദ്ധഭീതിയിൽ നിന്നും മുക്തമായിട്ടില്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള ആയുധക്കച്ചവടവും അധികാരമൽസരങ്ങളും മറ്റൊരു ആണവയുദ്ധത്തിന്റെ സാദ്ധ്യതകൾ നിലനിർത്തുന്നു.