ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പി വത്സല ടിച്ചർക്ക് അനൂമോദനം

വത്സല ടീച്ചറെ ആദരിച്ച് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ് കോഴിക്കോട് : 2021 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവായ ശ്രീമതി 'പി. വത്സല' ടീച്ചറെ ആദരിച്ച് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ സ്കൂൾ. എം. എൻ സത്യാർത്ഥി ട്രസ്റ്റ്‌, കോവൂർ ലൈബ്രറി, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ഹൈസ്കൂൾ വിദ്യാരംഗം യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'നെല്ലുത്സവം' എന്ന പരിപാടിയിൽ വെച്ചാണ് ടീച്ചറെ ആദരിച്ചത്.  പരിപാടിയുടെ ഉൽഘാടന കർമം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി 'സജി ചെറിയാൻ' നിർവഹിച്ചു.സ്വാഗതഭാഷണം നടത്തിയത് പ്രിസം പദ്ധതിയുടെ ഫൗൻഡറും, മുൻ MLA യുമായ ശ്രീ 'പ്രദീപ്‌ കുമാർ' ആണ്. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ 'ബീന ഫിലിപ്പ്' അദ്ധ്യക്ഷപദം അലങ്കരിച്ചു.പിന്നീട് ആദര പ്രഭാഷണം നടത്തിയത് ബഹുമാനപ്പെട്ട MLA കോഴിക്കോട് നോർത്ത് :ശ്രീ 'തോട്ടത്തിൽ രവീന്ദ്രൻ' ആയിരുന്നു. വിശിഷ്ടാഥിതി 'പി. വത്സല 'ടീച്ചറെ ബഹുമാനപ്പെട്ട മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറിയ 'ദ്യാൻ. വി 'യുടെ കവിതാസമാഹാരവും മന്ത്രി പ്രകാശനം ചെയ്തു. ശേഷം വിശിഷ്ടാഥിതി ശ്രീ 'പി. വത്സല' ടീച്ചർ തന്റെ അനുഭവങ്ങൾ പങ്കു വെച്ച് വേദി ധന്യമാക്കി.സെമിനാർ അവധരിപ്പിച്ച വിദ്യാർത്ഥികൾക്ക് വത്സല ടീച്ചറുടെ കയ്യൊപ്പിട്ട പുസ്തകങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർമാറായ Dr 'കെ അജിത്', 'കെ മോഹനൻ ', ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ HM Dr 'എൻ പ്രമോദ്', 'ഷീബ  വി. ടി' തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കോവൂർ ലൈബ്രറി കലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാട്യ ശ്രീ 'രൂപിത ദേവരാജ്' ഒരുക്കിയ നെല്ല് എന്ന സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഫ്യൂഷൻ ഡാൻസും വേദിയിൽ അരങ്ങേറി.

Reporting by - ആര്യ, ആകാശ്

സെമിനാർ

ലയാളം അധ്യാപകൻ താലിസ് മാസ്റ്ററുടെ നേതൃത്വത്തിൽ പി വത്സലയുടെ നോവലുകളിലൂടെ എന്ന വിഷയത്തിൽ  സെമിനാർ  അരങ്ങേറുകയുണ്ടായി






കോഴിക്കോട് ബീച്ച് ക്ലീനിങ്


മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ CCC യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ

റിപ്പബ്ലിക് ദിനാഘോഷം, പരേഡ്
റിപ്പബ്ലിക് ദിനാഘോഷം, പരേഡ്
നെടുമ്പാശ്ശേരി എയർപോർട്ട് സന്ദർശനം
യോഗ ദിനാചരണം
ബുക്ക് ബൈന്ഡിംഗ് പരിശീലനം



CCC യുടെ നേതൃത്വത്തിൽ നടന്ന കോഴിക്കോട് ബീച്ച് ക്ലീനിങ്





ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ CCC യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു




കസ്റ്റംസ്  ഡിപ്പാർട്ട്മെന്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന സിസിസി യൂണിറ്റിലെ അംഗങ്ങൾ





റണാകുളത്ത് വച്ച് നടന്ന സി സി യുടെ വാർഷിക ക്യാമ്പിനോടനുബന്ധിച്ച് യൂണിറ്റിലെ അംഗങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ട് സന്ദർശിച്ചു




യോഗ ദിനാചരണം




മെഡിക്കൽ കോളേജ് ക്യാമ്പസിലെ അധ്യാപികയായ ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ബുക്ക് ബൈന്ഡിംഗ് പരിശീലനം സി സി യുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്







ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

കൂളിലെ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ്. നേത്ര പരിശോധന ക്യാമ്പ് വാക്‌സിനേഷൻ

ക്യാമ്പ് വിവിധ ദിനാചരണങ്ങൾ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓഫ്താൽമോളജി പ്രൊഫസർ ഡോക്ടർ സന്ധ്യാ സോമസുന്ദരൻ ആണ്. ഉദ്ഘാടന ത്തോടൊപ്പം ഓൺലൈൻ പഠനവും നേത്ര സംരക്ഷണവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി