നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ എൻ എം എം എസ് (പ്രത്യേക പരിശീലനം)

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എം എം എസ്

"ഒരു വീട്ടിൽ ഒരു സ്കോളർഷിപ്പ്" എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി:എൻ എം എം എസ് എക്സാം എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്സുകളിൽ പങ്കെടുക്കാറുണ്ട്.പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്സ്‌ കൊടുത്ത് വരുന്നത്.

1. സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്സ്‌ നൽകി വരുന്നു.

2. മുൻ‍ വർഷങ്ങളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്സ്‌ കൊടുക്കുന്നു.

3. പുറത്തു നിന്നുള്ള സബ്ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ക്ലാസ്സ്‌ എന്ന രീതിയിൽ നൽകുന്നു.

4. എല്ലാ ദിവസവും രാവിലെ 6മണി മുതൽ സ്കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്സ്‌ നൽകി വരുന്നു.

പരീക്ഷയ്ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു.

ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും 4 ഉം 5ഉം പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വര്ഷത്തിൽ 12 പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും നടത്തി വരുന്നു.




.