ആർ സി എൽ പി എസ് വെങ്ങപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15229 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ സി എൽ പി എസ് വെങ്ങപ്പള്ളി
വിലാസം
വെങ്ങാപ്പള്ളി

വെങ്ങാപ്പള്ളി
,
പുഴമുടി പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം7 - 6 - 1943
വിവരങ്ങൾ
ഇമെയിൽrclpsvengappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്15229 (സമേതം)
യുഡൈസ് കോഡ്32030300902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വേങ്ങപ്പള്ളി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസി പി.ജെ
പി.ടി.എ. പ്രസിഡണ്ട്ലതീഷ് .പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു എസ്
അവസാനം തിരുത്തിയത്
17-02-202215229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ  വെങ്ങപ്പള്ളി  പഞ്ചായത്തിലെ എട്ടാം വാർഡിൽ  വെങ്ങപ്പള്ളി എന്ന സ്ഥലത്ത് പുഴമുടി പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ''ആർ.സി. എൽ പി സ്കൂൾ വെങ്ങപ്പള്ളി . ഒരു നാടിന്റെ ആദ്യാക്ഷരമായി സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. 1943ൽ ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിൽ ആരംഭിച്ച വിദ്യാലയം നിലവിൽ കോഴിക്കോട് രൂപതക്ക് കീഴിൽ കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയത്തിൻറെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  പ്രീ പ്രൈമറി ഉൾപ്പെടെ 143 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെങ്ങപ്പള്ളി പ്രദേശത്ത് 1943ലാണ് സ്കൂൾ ആരംഭിക്കുന്നത്. പ്രദേശത്തെ ഏക പൊതുവിദ്യാലയമാണ് ആർ.സി.എൽ.പി സ്കൂൾ.  1943ൽ ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. . റവ.ഫാദർ റൊസ്റ്റാരിയോ ആണ് സ്ഥാപനകൻ.  ശ്രീ. കൊരണ്ടിയാർ കുന്നേൽ ഉലഹന്നാൻറെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിദ്യാലയത്തിൻറെ തുടക്കം. ചുണ്ടയിൽ ദേവാലയത്തിന് കീഴിൽ സിംഗിൾ മാനേജ്മെൻറിൻറെ മേൽ നോട്ടത്തിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് 1959ൽ  കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയം ആരംഭിച്ച കാലം മുതൽ ഈ ദേവാലയത്തിലെ വികാരിയച്ഛൻമാരുടെ നിയന്ത്രണത്തിലേക്ക് സ്കൂൾ മാറി. 1973ൽ കോഴിക്കോട് രൂപതയിലെ എല്ലാ വിദ്യാലയങ്ങളും ചേർത്ത് കോർപ്പറേറ്റ് മാനേജ്മെൻറ് രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം അതിൽ ഉൾപ്പെട്ടു.ചരിത്രം ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കും വെങ്ങപ്പള്ളി ടൌണിനുമിടയിൽ ഒരു  ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്

  • 5 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ക്ലാസ് റൂം, ഓഫീസ്, സ്റ്റോർ എന്നീ സൗകര്യങ്ങള‍ുണ്ട്.
  • വിശാലമായ കളിസ്ഥലം, പച്ചക്കറി തോട്ടം
  • അടുക്കള , ടോയ്ലറ്റ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്.
  • ഇൻർനെറ്റ് സൗകര്യം ഉണ്ട്.

കമ്പ്യൂട്ടർ ലാബ്,

സ്ക‍ൂളിൽ സൗകര്യമുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം  ശ്രീ. എ.ഐ.ഷാനവാസ് എം.പി, ശ്രീ. സി.കെ.ശശീന്ദ്രൻ എം എൽ എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളിൽ നിന്ന‍ും കിട്ടിയ ഡെസ്ൿടോപ്പ് ആയിരുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ ലോപ്‍ടോപ്പ‍ും പ്രോജക്ടറും കിട്ടി. ഇൻറർനെറ്റ് കണക്ഷനും ലാബിലുണ്ട്.

ലൈബ്രറി

സ്ക‍ൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ച‍ു വരുന്ന‍ു. നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വായനാ ദിനത്തോടനുബന്ധിച്ച് സ്ക‍ൂളിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ പ്രദർശനവും പരിചയപ്പെടുത്തലുമുണ്ട്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, തുടങ്ങിയ പല വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും ജൻമദിന സമ്മാനമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് സ്ക‍ൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. മേരി ഷിമി ലോപ്പസ് എന്ന അധ്യാപികക്കാണ്  ലൈബ്രറിയുടെ ചുമതല.

പ്രീ പ്രൈമറി സ്ക‍ൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്ക‍ുന്ന‍ു. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കവും പ്രീ പ്രൈമറി തലത്തിലുള്ള ക്ലാസുകളും നൽകി വരുന്ന‍ു. പ്രീ പ്രൈമറിക്ക് ശിശു സൌഹൃദ ക്ലാസ് മുറിയും ഫർണിച്ചറുകളും ഉണ്ട്.നിലവിൽ ഒരു അധ്യാപികയാണുള്ളത്. കുട്ടികൾക്ക് നൽകി വരുന്ന ഉച്ച ഭക്ഷണവും പാലും മുട്ടയുമെല്ലാം ഇവർക്ക‍ും നൽകി വരുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ടി എ

ഓരോ വർഷവും സ്ക‍ൂളിൽ പി ടി എ ‍ജനറൽ ബോഡി യോഗം ചേരുകയും അതാതു വർഷങ്ങളിലെ റിപ്പോർട്ട‍ും വരവു ചെലവു കണക്ക‍ുകളും അവതരിപ്പിക്ക‍ുന്ന‍ു. പുതിയ പി.ടി.എ, എ.പി.ടി.എ  കമ്മിറ്റിയെ തെരഞ്ഞെടുക്കും. മാസത്തിൽ ഒരിക്കലെങ്കിലും പി.ടി.എ, എ.പി.ടി.എ കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. നിലവിൽ പി.ടി.എ പ്രസിഡണ്ടായി ലതീഷ് സി.യും എ.പി.ടി.എ പ്രസിഡണ്ടായി സിന്ധുവും പ്രവർത്തിക്കുന്നു.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}