ആർ സി എൽ പി എസ് വെങ്ങപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രവേശനോത്സവം
സ്കൂളിൽ എല്ലാ അദ്ധ്യയന വർഷവും പ്രവേശനോത്സവം അതിവിപുലമായ രീതിയിൽ നടത്താറുണ്ട്. കുട്ടികളെ സ്കളിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഗോത്ര വിദ്യാർത്ഥികളുടെ 'പഠന പിന്തുണാ പ്രവർത്തനങ്ങൾ' വർഷംതോറും കോളനി സന്ദർശനം നടത്തിയും ആവശ്യമായ ഇടപെടലുകൾ നടത്തിയും നോട്ടുബുക്കുകളും പെൻസിലുകളും മറ്റു പഠന സാമഗ്രികളും നൽകിയും ചെയ്തുവരുന്നു. പ്രവേശനോത്സവത്തിന് അഡ്മിഷൻ വാങ്ങിയ ഗോത്ര വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.
- ദുരിതാശ്വാസ പ്രവർത്തനങ്ങൾ.
- പ്രകൃതി ക്ഷോഭകാലങ്ങളിൽ സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കാറുണ്ട്.വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും അധ്യാപകരും പങ്കാളികളാവാറുണ്ട്.
- സ്കൂൾ വാർഷികം.
- പ്രദേശത്തിൻറെ പൊതുഉത്സവമായാണ് ഓരോ വർഷവും സ്കൂൾ വാർഷികം സംഘടിപ്പിക്കാറുള്ളത്. രാത്രി വരെ നീളുന്ന പരിപാടിക്ക് വൻ ജനപങ്കാളിത്തമുണ്ടാവാറുണ്ട്. എല്ലാ വർഷവും സ്കൂളിൽ വാർഷികം നടത്തി വരുന്നു. വിവിധ മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് മികവാർന്ന അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകിവരുന്നു. കൂടാതെ കലാകായിക മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്കും ഏറ്റവും കൂടുതൽ ഹാജർ,മാർക്ക് നേടിയവർക്കും ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്ത കുട്ടികൾക്കും വിദ്യാ നിധിയിൽ ഏറ്റവും കൂടുതൽ മുതൽ പണം നിക്ഷേപിച്ച് വർക്കും വാർഷിക ദിവസം സമ്മാനങ്ങൾ നൽകി വരുന്നു. 1993 ൽ സുവർണ്ണ ജൂബിലി ആഘോഷവും 2017-178ൽ എഴുപത്തി അഞ്ചാം വാർഷികവും ആഘോഷപൂർവ്വം സംഘടിപ്പിക്കപ്പെട്ടിരുന്നു.
- വിവിധ ക്യാമ്പുകൾ.
- കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിവിധ സമയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.
- സ്കൂൾ പച്ചക്കറി തോട്ടം
സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി ശീലിക്കുന്നതിന് സ്കൂളിൽ പച്ചക്കറി കൃഷി നടപ്പിലാക്കി വരുന്നു.എല്ലാ വർഷവും 10 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. ഓരോ വർഷവും പച്ചക്കറിവിത്തുകളും ,തൈകളും കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂളിന്റെ മുമ്പിലുള്ള സ്ഥലം ഒരിക്കലും മറ്റുള്ള ജോലികളും ചെയ്യുന്നു.ജൈവ കൃഷിയാണ് പരമാവധി പ്രോത്സാഹിപ്പിക്കുന്നത്