ഗവ. എച്ച് എസ് ഓടപ്പളളം/സ്മാർട്ട് ഇംഗ്ലീഷ് ലാബ് / പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്മാർട്ട് ഇംഗ്ലീഷ് ലാബ്

കമ്പ്യൂട്ടർ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനായി സ്കൂളിൽ 2017 ൽ ആരംഭിച്ചതാണ് ഇംഗ്ലീഷ് ലാബ്. പൂർവ വിദ്യാർത്ഥിയായ ശ്രീ. എൻ. എ ജയനാണ് ലാബ് തുടങ്ഹുന്നതിന് സ്പോൺസർഷിപ്പ് നൽകിയത്. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന മലയാളി വൈദികൻ ഫാ. സാജൻ വട്ടേക്കാട്ട് പിന്നീട് ലാബ് നവികരിക്കാൻ സഹായം നൽകി. സോഫ്റ്റ് വെയർ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം ഇപ്പോൾ ലാബിലുണ്ട്. കൂടാതെ 21 വിദേശ രാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമാമായും സംവദിച്ചാണ് നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്, ഇവരുമായി കത്തുകൾ, വീഡിയോകൾ എന്നിവയും കൈമാറി വരുന്നു. കോവിഡ് കാലത്ത് 5 വിദേശ അധ്യാപകരുടെ ഗസ്റ്റ് ക്ലാസുകൾ നമ്മുടെ കുട്ടികൾക്കു ലഭിച്ചു. 2021-22 അധ്യയന വർഷത്തിൽ റഷ്യയിൽ നിന്നുള്ള ഓൾഗ ഡെറിയാബിന എന്ന അധ്യാപിക സ്ഥിരമായി ക്ലാസുകൾ നൽകി വരുന്നു.

2021-22 അധ്യയന വർഷത്തെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനം റഷ്യയിൽ നിന്നുള്ള അധ്യാപിക ഓൾഗ ഡെറിബിയാന നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി. പ്രിയ വിനോദ് മുഖ്യാതിഥിയായിരുന്നു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി. കമലം കെ, പി. റ്റി. എ പ്രസിഡന്റ് അലിൽ കെ. പി, എസ്. എസ്. ജി ചെയർമാൻ എം. സി ശരത്, എം. പി. റ്റി. എ പ്രസിഡന്റ് സുലോജന കെ. ബി തുടങ്ങിയവർ സംസാരിച്ചു.