ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17

21:41, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('== അക്കാദമിക മികവുകൾ== 2016- 17 അധ്യായന വർഷത്തിൽ എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക മികവുകൾ

2016- 17 അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിലെ എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ എപ്ലസ് നേടുന്ന സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനും പരീക്ഷയെഴുതിയ 192  കുട്ടികളിൽ188 പേരെ വിജയിപ്പിക്കാനും കഴിഞ്ഞു. 21 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രശസ്ത കവിയും നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. അദ്ദേഹം രചിച്ച പ്രവേശനോത്സവഗാനം ആണ് കേരളത്തിലെ എല്ലാ  വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആയി മുഴങ്ങിക്കേട്ടത്..

നിർമ്മാണ പ്രവർത്തനങ്ങൾ നവീകരണങ്ങൾ

മുൻ സ്പീക്കർ ശ്രീ. എൻ. ശക്തന്റെ  വികസന ഫണ്ട് ഉപയോഗിച്ച്   നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം 2017 ഫെബ്രുവരി 27 ന്   നടന്നു. പി ടി എ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വാഷ് ബേസിൻ   നിർമിച്ചു. ഹൈസ്കൂൾ ബ്ലോക്കിൽ സ്റ്റെയർകേസ് പുതുക്കി നിർമിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി രമ കുമാരി 50 ജോഡി ബെഞ്ചും ഡെസ്കും അനുവദിച്ചു തന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും പെയിന്റിങ് ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ ലബോറട്ടറി,  ഓഫീസ് റൂം എന്നിവിടങ്ങളിൽ ഷെൽഫുകൾ  പണിഞ്ഞു.

സ്കൂൾ കലോത്സവം

പൂർവ്വാധികം ഭംഗിയായി സ്കൂൾ കലോത്സവം  നടത്താനും വിജയികൾക്ക് പരിശീലനം നൽകി സബ്ജില്ല,  ജില്ല,  സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ മത്സരങ്ങളിൽ   പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ ലളിതഗാനത്തിന് രണ്ടാം സ്ഥാനം നേടി ജീവൻ സഞ്ജയ് അഭിമാനമായി.


ദിനാചരണങ്ങൾ

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നീ ദിവസങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ സ്പെഷ്യൽ പരേഡും സമ്മേളനവും റാലിയും സംഘടിപ്പിച്ചു.

സ്കൂൾ ലൈബ്രറി

ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയൻ നമ്മുടെ സ്കൂളിൽ ഉണ്ട്. ലൈബ്രറി പിരീഡുകളിൽ  കുട്ടികൾക്ക് ലൈബ്രറിയിൽ പോകാനും പുസ്തകം എടുക്കാനുമുള്ള സൗകര്യം ഉണ്ട്. ഈ വർഷം ആർഎംഎസ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 20,000 രൂപയുടെ പുതിയ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്.

ശാസ്ത്രപോഷിണി ലാബ് കമ്പ്യൂട്ടർ ലാബ്

കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ അനുവദിച്ച മൂന്ന് ലബോറട്ടറികൾ നമുക്കുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ഇത് ഏറെ പ്രയോജനപ്പെടുന്നു. എൽപി,  യുപി, എച്ച്എസ് വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പഠന വിനോദയാത്രകൾ

2017 ജനുവരി മാസത്തിൽ എറണാകുളം,  കൊച്ചി,  വണ്ടർലാ എന്നിവ ഉൾപ്പെടുത്തി ദ്വിദിന പഠനയാത്രയും 2017 ജൂലൈ മാസത്തിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേക്കടിയിൽ ത്രിദിന ക്യാമ്പും 2017 ഒക്ടോബർ മാസത്തിൽ വയനാട്,  കുടക്,  മൈസൂർ,  ഊട്ടി എന്നിവ ഉൾപ്പെടുത്തി  നാലുദിവസ പഠന വിനോദ യാത്രയും സംഘടിപ്പിക്കുകയുണ്ടായി.

ദിനപത്രം

ആമച്ചൽ സഹകരണ ബാങ്ക്, കാട്ടാക്കട മുകേഷ് ജ്വല്ലറി, വീരണകാവ് സായി ട്രസ്റ്റ് എന്നിവ സ്പോൺസർ  ചെയ്യുന്ന ദേശാഭിമാനി,  കേരളകൗമുദി,  മാതൃഭൂമി എന്നീ പത്രങ്ങൾ സ്കൂളിൽ എത്തുന്നുണ്ട്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും അറിവ് സമ്പാദനത്തിനും ഈ സംരംഭത്തിന് കഴിയുന്നുണ്ട്.

മറ്റു മികവുകൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ,  ബോധവൽക്കരണ ക്ലാസുകൾ,  പോസ്റ്റർ മത്സരം,  ക്വിസ് മത്സരം,  ചിത്രരചനാമത്സരം,  ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.