ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ നാട്
എൻറെ നാട്, പ്രാദേശിക ചരിത്രം
ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും
ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും
ലൈറ്റ് ഹൌസ്
ലൈറ്റ് ഹൌസ്
ചുമടുതാങ്ങി
ചുമടുതാങ്ങി

ചിറയിൻ കീഴ്

കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഒന്നായ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻറെ ഭാഗമാണിത്. തിരുവനന്തപുരത്തിൻറെ വടക്ക് നിന്ന് 33 കിലോമീറ്റർ അകലെയാണ് ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങലാണ് ഈ താലൂക്കിൻറെ ആസ്ഥാനം.

ഒൻപതാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നായനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡ വർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.

ഐതീഹ്യം

സീതാപഹരണ സമയത്ത്‌ രാവണനെ പിന്തുടർന്ന ജഡായുവിൻറെ  ചിറക് രാവണൻ ചന്ദ്രഹാസം എന്ന വാള് കൊണ്ട് വെട്ടുകയും ആ ചിറക് വന്ന് വീണ പ്രദേശം പിൽ്കാലത്ത് ചിറയിൻകീഴ് എന്ന് അരയപ്പെട്ടു എന്നാണ് ഐതീഹ്യം.

ഭൂപ്രകൃതി

കുന്നിൻപ്രദേശം , താഴ്വര, സമതലം, തീര സമതലം , ചതുപ്പ്  എന്നിങ്ങനെയാണ് ഇവിടത്തെ ഭൂപ്രകൃതി.

ചരൽ മണ്ണ്  കലർന്ന ചെമ്മണ്ണ്, മണ്ണുകളർന്ന ചെമ്മണ്ണ്, മണലുകളർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ് , പൂഴിമണ്ണ്  ജൈവാംശമുള്ള കളിമണ്ണ്, നീർവാഴ്ച  കുറവുള്ള കളിമണ്ണ്, നീർവാഴ്ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്ണിനങ്ങൾ.

ജലസ്രോതസ്സുകൾ

കഠിനംകുളം, അഞ്ചുതെങ്ങ്  കായലുകൾ, സി എസ് കനാലിൻറെ ഭാഗങ്ങൾ വാമനപുരം ആറിൻറെ ഭാഗം,  ശാർക്കര ആറിൻറെ ഭാഗം, തുറക്കൽ തോടിൻറെ ഭാഗം, നാറങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ

ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളൂം

ചിറയിൻകീഴ് താലൂക്കിലെ ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. 1696 ൽ ആറ്റിങ്ങൽ റാണി ആയിരുന്ന ഉമയമ്മ റാണി ഇംഗ്ലീഷുകാർക്ക് വ്യാപാര ആവശ്യങ്ങൾക്കായി ഇവിടെ ഒരു കോട്ട പണിയാൻ അനുവാദം നൽകി. മലബാർ തീരത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. വളരെ വലിപ്പമോ ഉള്ളിലേക്ക് കാര്യമായ മുറികളോ നിർമാണങ്ങളോ ഒന്നും ഇവിടെ ഇല്ല. മതിൽ  കെട്ടി സംരക്ഷിച്ച ഒരു മുറ്റം പോലെ എന്നാൽ ശക്തമായ കാവലിനും നിരീക്ഷണങ്ങൾക്കും സൈനികരെ വിന്യസിക്കാൻ വളരെ വലിയ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇംഗണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. കോട്ടയിലെ കാഴ്ച ഗോപുരവും തുരങ്കവും  ഇന്നും സംരക്ഷിക്കുന്നു.

ലൈറ്റ് ഹൌസ്

കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിന് കീഴിലുള്ള ലൈറ്റ് ഹൗസുകളൊന്നാണ് അഞ്ചുതെങ്ങ് കോട്ടക്ക് സമീപത്തുള്ള ലൈറ്റ് ഹൌസ്. 1988 ഏപ്രിൽ 20 ന് ഭാരത സർക്കാരാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൻറെ പണി പൂർത്തിയാക്കുന്നത്. വൃത്താകൃതിയിലുള്ള 130 അടി ഉയരമുള്ള ലൈറ്റ് ഹൗസിൻറെ മുകളിലെത്താൻ  ഇതുനുള്ളിലൂടെയുള്ള 189 പടവുകൾ കയറണം

ചുമടുതാങ്ങി

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ട് പോകുന്നവർക്ക് ഇടക്ക് ചുമട് ഇറക്കി വെച്ച്‌  വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ  നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി അഥവാ കല്ലത്താണി. ചിറയിൻകീഴ് കോരാണി റോഡിൽ കട്ടുമുറക്കൽ കഴിഞ്ഞാണ് ചുമടുതാങ്ങി സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ സ്ഥലം ചുമടുതാങ്ങി എന്നറിയപ്പെടുന്നു.