ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പുസ്തകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പുസ്തകങ്ങൾ എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പുസ്തകങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുസ്തകങ്ങൾ

പുസ്തകങ്ങളോടും പ്രകൃതിയോടുമാണ് നീതയ്ക്ക് പ്രണയം. ഓരോ പുസ്തകത്താളുകൾ മറിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ജിജ്ഞാസ നിറഞ്ഞിരുന്നു. ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ നിന്നുള്ള ഏക ആശ്രയമായിരുന്നു പുസ്തകങ്ങൾ. നീതയുടെ അച്ഛനും അമ്മയ്ക്കും ജോലിതിരക്കായതിനാൽ നീത കൂടുതൽ സമയവും പുസ്തകങ്ങളുമൊത്താണ് ചെലവഴിച്ചത്. അവൾ വളരും തോറും അവളുടെ പുസ്തകപ്രണയവും വളർന്നുകൊണ്ടേയിരുന്നു. വായിച്ചു തീർക്കുന്ന ഓരോ പുസ്തകവും അവളുടെ പ്രിയ മിത്രങ്ങളായി മാറി. പുസ്തകങ്ങളോടു കൂട്ടുകൂടിയ നീത ഓരോ ക്ളാസിലും മികച്ച വിജയം കൈവരിച്ചു. അവളുടെ പുസ്തകപ്രണയം അവളെ മികച്ചൊരു സാഹിത്യക്കാരിയാക്കി. ഒരിക്കലവൾ പ്രകൃതിയെ വർണ്ണിച്ച് മനോഹരമായ ഒരു പുസ്കകമെഴുതി. അതാണ് "പ്രക‍‍ൃതിയിലെ കാലൊച്ചകൾ". പ്രകൃതിയിലെ ജീവജാലങ്ങളെയും അതിൻറെ ഭാഷയേയും സംബന്ധിച്ചുള്ളതായിരുന്നു ആ പുസ്തകം. മഴയെ നീതയ്ക്ക് വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് മഴയത്ത് കളിച്ചു നടക്കുകയെന്നത് അവളുടെ സ്വപ്നമായിരുന്നു. എന്നാൽ അത് നടന്നില്ല. നീതയുടെ "പ്രക‍‍ൃതിയിലെ കാലൊച്ചകൾ" എന്ന പുസ്തകത്തിന് അവാർഡ് ലഭിച്ചു. അവാർഡ് വാങ്ങി വരുന്ന നീതയ്ക്ക് ഒരപകടം പറ്റുകയും അതോടെ അവളുടെ എഴുത്ത് നിലയ്ക്കുകയും ചെയ്തു. പുസ്തകങ്ങളുടെ കൂട്ടുകാരിയായ അവൾക്ക് പുസ്തകങ്ങൾ മാത്രം കൂട്ടായി.

ഗാഥ പി എൻ
9 എ ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത