ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഈ കാലവും പോയ്മറയും

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഈ കാലവും പോയ്മറയും എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഈ കാലവും പോയ്മറയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ കാലവും പോയ്മറയും

മഹാമാരി തൻ ആലിംഗനത്തിൽ നിന്നും
കുതറി അകലുവാൻ വെമ്പുന്നു ലോകം
ആരെയും വിഴുങ്ങുവാൻ വായ് പിളർന്നാടുന്നു
സംഹാരതാണ്ഡവം കൊറോണ....

മച്ചിലെ ഗൗളികൾ കൂകിത്തിമിർക്കുന്നു
ശാസ്ത്രത്തെ വെല്ലുന്ന പോലെ.....
നഗരമക്കൾക്ക് പാഥേയമൊരുക്കുവാൻ
വെമ്പൽ കൊണ്ടോടുന്നു അധികാരികൾ
ഭൂമിതൻ മാലാഖമാരായ് വാഴ്ത്തിയ ഡോക്ടറും നഴ്സും
ഈശ്വരൻമാർക്കും മുകളിലെന്നറിയുന്നു ലോകം.
ഒരുപാട് കാതം അകലെയാണെല്ലോ
എന്നാലുമെന്നുള്ളിൽ ഉണ്ടല്ലോ ദൈവം.

ഈസ്റ്ററും വിഷുവും വന്നുപോയി ആഡംബരങ്ങളും
ആർപ്പുവിളികളും ഇല്ലാതെ
എങ്കിലും എന്നുള്ളിലുണ്ടൊരു ഉൾവിളി
ഈ കാലമെല്ലാം പോയ്മറയും
ഇനിയുമുദിക്കുമൊരായിരം പുതുസൂര്യൻ .
 

ആദിത്യ സജീവ്
9 ബി ജി.ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത