ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ പിറവി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. കേരളത്തിൽ സർക്കാർ തലത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് 2006 ൽ പി.ടി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിക്ക് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഒരു ടീച്ചറും, ആയയും സർക്കാർ ഓണറേറിയത്തോടെ ജോലി ചെയ്തു വരുന്നു. കുട്ടികൾ കുറഞ്ഞു വന്നുകൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീടിങ്ങോട്ട് നാളിതുവരെ കുട്ടികൾ വർദ്ധിച്ച് ആയിരത്തിനടുത്തെത്തി നിൽക്കുന്നു. 105 കുട്ടികളുള്ള പ്രീപ്രൈമറിയിൽ ഇപ്പോൾ 3 അധ്യാപികമാരും ഒരായയും പി.ടി.എ. വേതനത്തോടെ ജോലി ചെയ്തുവരുന്നു. മറ്റു സഹായങ്ങളില്ലാതിരുന്ന കാലത്ത് 2 വാഹനങ്ങൾ ലോണെടുത്തുവാങ്ങിയാണ് പി.ടി.എ. മാതൃക സൃഷ്ടിച്ചത്. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് 2006 ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ 37 സെന്റെ് സ്ഥലം മാത്രമുള്ള ഈ വിദ്യാലയം കൂടുതൽ സ്ഥലമെടുത്ത് ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ടൗണായതിനാലും ജനസാന്ദ്രത വളരെ കൂടുതലായതിനാലും സ്ഥലമെടുപ്പ് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ പി.ടി.എ. അക്ഷരക്കടവത്ത് എന്ന പേരിൽ ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി പദ്ധതി യാദാർഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അക്ഷരക്കടവത്ത് വെൽഫെയർ അസോസിയേഷൻ.