ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മഹാമാരി

ഒരു മഹാമാരിയിൽപ്പെട്ട മാനവർ
ഭീതിയിലാണ്ടു കഴിയവെ
" മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും
മുക്തരായ് മറ്റു ജീവജാലങ്ങൾ

നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ
പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ
അവർതൻ ആനന്ദ കൊഞ്ചലും നാദവും
എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ
ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ
അവർതൻ ആനന്ദ നൃത്തവും നാദവും
എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

നിത്യവും ഈ കാഴ്ചകൾ കാണുവൻ
കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ
ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ
ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും

നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും
പ്രകൃതിതൻ ജീവജാലങ്ങളേയും

അരുണിമ എ എസ്
5 B ജി എച് എസ് എസ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത