ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ മഹാവിപത്ത് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ മഹാവിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

മാരകമാമൊരു വൈറസ് ,ഭീകര -
                                                                                                                        
താണ്ഡവമാടുമ്പോൾ

മാനവരൊക്കെ ഭയന്ന് വിറച്ച്

വീട്ടിലിരിക്കുന്നു

ശാസ്ത്രജ്ഞന്മാർ രാവും പകലും

പരിശ്രമിച്ചിട്ടും,

'കൊറോണ ' വ്യാധിക്കൊരു മരുന്നുംകണ്ടുപിടിച്ചീല.

വലിയവരായി വാണവരൊക്കെ

ചെറിയവരാകുന്നു.

ഗർവ്വും, പകയും, രോഷവുമൊക്കെ

അലിഞ്ഞു തീരുന്നു.

നിരാശ വേണ്ട കൂട്ടരേ നമ്മൾ

ഒത്തു പ്രയത്നിച്ചാൽ

കൊറോണ വൈറസ് നമുക്ക് നേരെ

നടന്നടുക്കില്ല.ദുഷിച്ച വായു ശ്വസിച്ചിടാതെ

മാസ്ക് ധരിക്കേണം.

സാമൂഹ്യാകലം വേണം നിത്യം

കൈകൾ കഴുകേണം.

പരിസ്ഥിതിയെ എന്നും നന്നായ്

പരിരക്ഷിക്കേണം

കരുതൽ കൊണ്ടീ മഹാവിപത്തിനെ അകറ്റി നിർത്തീടാം.

  



അബ്ദുൽ ഫത്താഹ്
X ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത