ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന താൾ ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

രണ്ടായിരത്തി പത്തൊൻപത് ഡിസംബറിൽ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട, ശ്വാസകോശത്തെ ബാധിക്കുന്ന,കൊറോണ എന്ന വൈറസ് പരത്തുന്ന ഒരു രോഗമാണ് കോവിഡ് 19. ഇപ്പോൾ അത് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന രോഗമായി മാറി ക്കഴിഞ്ഞു. ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പടർന്നു പിടിക്കുന്ന മഹാവ്യാധിയായി അഥവാ Pandemic ആയി WHO ഈ രോഗത്തെ കണക്കാക്കുന്നു. ലക്ഷക്കണക്കിനു ജീവനുകൾ കൊറോണയ്ക്കടിമപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ കൊറോണ യ്ക്കെതിരായ ഫലപ്രദമായ വാക്സിൻ കണ്ടു പിടിക്കപ്പെട്ടിട്ടില്ല.

രാജ്യാതിർത്തികൾ താണ്ടി കൊറോണ ഈ കൊച്ചു കേരളത്തേയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. പക്ഷേ കൊറോണയെ സംഹാര താണ്ഡവമാടാൻ കേരള ജനത അനുവദിച്ചില്ല.. ഈ മഹാമാരിയെ പ്രതിരോധിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ മുറകളാണ് കേരളീയർ സ്വീകരി ക്കുന്നത്. ജാതി ഭേദമില്ലാതെ രാഷ്ട്രീയ പകപോക്കലുകളില്ലാതെ മലയാളികൾ ഒറ്റക്കെട്ടായി സ്വയം പ്രതിരോധിച്ച് തനിക്കൊപ്പമുള്ളവരെ സഹായിച്ചും സംരക്ഷിച്ചും മുന്നേറുന്ന സമത്വ സുന്ദരമായ ഒരു കേരളത്തെയാണ് ലോകജനത മാതൃകയാക്കുന്നത്.ഈ സഹനത്തിനു പിന്നിൽ സ്വകാര്യ നഷ്ടങ്ങളുണ്ട്,, നഷ്ട സ്വപ്നങ്ങളുണ്ട്... എങ്കിലും അതെല്ലാം മറന്ന് മലയാളികൾ ലോകത്തിനു മുന്നിൽ അഭിമാനപുരസ്സരംതലയുയർത്തി നിൽക്കുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന " Break the chain campaign " ലൂടെ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന കോവിഡ് 19 നെ ഒരു പരിധി വരെ ചെറുക്കാൻ നമുക്ക് കഴിഞ്ഞു. പ്രതിരോധ‌ നടപടികളുടെ ഭാഗമായി മാസ്ക് ധരിച്ചും , സോപ്പ്, സാനിറ്റൈസറുകൾ എന്നിവ ഉപയോഗിച്ചും സ്വയം സുരക്ഷിതരാകുന്നു.പൊതു ജനങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ സുരക്ഷാ അവബോധം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച കേരളാ ഗവൺമെൻ്റിനും, ആരോഗ്യ സന്നദ്ധ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഒരായിരം നന്ദി...

ഇന്ത്യയൊട്ടാകെയുള്ള സംസ്ഥാങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി "Lock Down " പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാനും ജന സമ്പർക്കം ഒഴിവാക്കാനും വേണ്ടിയുള്ള ഈ സംരംഭത്തിൽ ജനങ്ങൾ പൂർണ്ണ മനസ്സോടെ പങ്കാളികളാകുന്നു.

പെട്ടെന്നൊരു നാൾ വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയത് എല്ലാവരേയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.സാമ്പത്തികരംഗം കീഴ്മേൽ മറിഞ്ഞു. പക്ഷേ ഈ ദിനങ്ങൾ ലോകജനതയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ചു. തിരക്കുകളൊന്നുമില്ലാതെ കുടുംബാംഗങ്ങളുമായി ഒത്തൊരുമയോടെ ചെലവഴിക്കാനുളള അവസരമായി ഈ ദിനങ്ങൾ...

അതെ.. ഞങ്ങൾ തോൽക്കില്ല.... ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും...

ഹസ്‌ന ഷിബി
8 A ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം