ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
- പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു.
- എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു.
- കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു.
- കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
വിദ്യാലയം പ്രതിഭകളോടൊപ്പം
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, അന്താരാഷട്ര തലത്തിൽ തന്നെ ശ്രദ്ധേയനായ കാൽപന്ത് താരം ജി.എൽ.പി.എസ് പരപ്പ പൂർവ്വ വിദ്യാർത്ഥി മഹറൂഫ് പരപ്പയെ വീട്ടിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്കൂളിലേക്ക് ക്ഷണിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു