ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ലോകമെമ്പാടും ഇന്ന് പകച്ചു നിൽക്കുകയാണ്.ഒരു മഹാമാരി നമ്മുടെ ലോകത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു.വളരെ തിരക്കേറിയ ഇക്കാലത്ത് ഈ രോഗം നമ്മുടെ ലോകത്തെ മാറ്റിമറിച്ചു.അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഈ രോഗം വളരെ നഷ്ട്ടങ്ങൾ വാരി വിതച്ചു.ലക്ഷക്കണക്കിനാളുകൾ ഈ ലോകത്തു നിന്നെടുക്കപ്പെട്ടു.കോവിഡ് -19 എന്ന വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് കണക്കില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.ലക്ഷക്കണക്കിനാളുകൾ ഇന്ന് ഈ ലോകത്ത് രോഗത്തിൻ്റെ പിടിയിലാണ്.പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായ മാതാപിതാക്കൾ വരെ ഈ രോഗത്തിൻ്റെ പിടിയിലാണ്.ഈ രോഗത്തിന് ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കുന്നതിൻ്റെ തീവ്ര യജ്ഞത്തിലാണ് നമ്മുടെ അധിവിദഗ്ധരായ ഡോക്ടർമാർ.ആരോഗ്യമേഖലയിലുള്ള നമ്മുടെ പ്രിയപ്പെട്ടവർ ഈ രോഗത്തോട് മല്ലടിക്കുന്നവരെ ശുശ്രൂഷിക്കാൻ കാണിക്കുന്ന മഹാമനസ്കത വളരെ വലുതാണ്.ഡോക്ടർമാരും നഴ്സുമാരും അവരുടെ ജീവൻ പോലും നോക്കാതെയാണ് രോഗികളെ പരിചരിക്കുന്നത്.ഈ രോഗം ഗൾഫ് നാടുകളിൽ പോലും വ്യാപിച്ചുകൊണ്ടിരിക്കുന്നു.സമ്പർക്കം വഴിയും സമൂഹ വ്യാപനം വഴിയും രോഗം പടർന്നുകൊണ്ടേയിരിക്കുന്നു.ഒരു രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഈ വൈറസ് അയാളിൽ നിന്നും പുറത്തേക്ക് വരുകയും അത് മറ്റൊരാളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.അയാളിൽ നിന്നും വീണ്ടും മറ്റൊരാളിലേക്ക്.അങ്ങനെയാണ് ഈ രോഗം വ്യാപിക്കുന്നത്.ഈ രോഗത്തെ നാം ഓരോരുത്തരും വളരെ ഗൗരവപൂർവം കൈകാര്യം ചെയ്യുക.രോഗമുള്ളവർ അത് മറ്റുള്ളവരിൽ നിന്ന് മറച്ചു വയ്ക്കാതെ ഉടൻ തന്നെ വിദഗ്‌ധ ചികിത്സ നേടുക.മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക.ഈ വൈറസ് ആരോഗ്യമുള്ള ശരീരത്തിൽ ഒളിഞ്ഞു കിടക്കുകയൂം 14 ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.ചുമ,ജലദോഷം,ശ്വാസതടസം എന്നിവ ആദ്യം പ്രകടമാകുകയും പിന്നീട് ദഹനപ്രക്രിയ തകരാറിലാകുകയും അങ്ങനെ വൈറസ് ശരീരത്തെ പൂർണമായി കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.നമുക്ക് ഈ മഹാമാരിയെ ലോകത്തു നിന്നും തുരത്തണം അതിനു നാം ഓരോരുത്തരും പ്രാപ്തരാകണം.ഗവൺമെൻറ് നമ്മുടെ നന്മക്കായിട്ടാണ് ലോക് ഡൗൺ, ക്വാറൻ്റെയിൽ,മുതലായവ നടപ്പിലാക്കിയിരിക്കുന്നത്.ഓരോ പൗരൻമാരും അവരവരുടെ രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.ആയതിനാൽ ഗവൺമെൻറ് പറയുന്നതിനനുസരിച്ച് എല്ലാവരും സഹകരിക്കണം.അങ്ങനെ നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കാം.ഈ മഹാമാരിയെ തുരത്താം.

സാന്ദ്ര സുരേഷ്.ആർ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം